Breaking News

വീടാക്രമണ പരാതി വ്യാജമെന്ന് ആരോപണം; യുവാക്കൾ രംഗത്ത്

കല്ലമ്പലം: വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ആക്രമിക്കുകയും ഗൃഹോപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തെന്ന പരാതി വ്യാജമാണെന്ന് ആരോപിച്ച് യുവാക്കൾ രംഗത്ത്. ആരോപണവിധേയരായ സംഘത്തിലെ മേൽവെട്ടൂർ ചൂതൻവിള വീട്ടിൽ അഹമ്മദ് ബിലാലും മേൽവെട്ടൂർ റസീന മൻസിലിൽ റിയാസുമാണ് ആരോപണവുമായി രംഗത്തെത്തിയത്.

സംഭവം സംബന്ധിച്ച് കഴിഞ്ഞ ദിവസം കല്ലമ്പലം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇരുവരും വിശദീകരണം നൽകിയത്.വീട്ടമ്മയുടെ സഹോദരനെ സംശയാസ്പദമായ സാഹചര്യത്തിൽ ഒരിടത്ത് കണ്ടതിനെ തുടർന്ന് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിൽ സംഭവദിവസം രാത്രി 8.15ഓടെ ഇയാൾ തങ്ങളുടെ മൊബൈൽ ഫോൺ ബലമായി പിടിച്ചുവാങ്ങിയെന്നാണ് യുവാക്കളുടെ ആരോപണം. ഫോൺ തിരികെ വാങ്ങുന്നതിനായി വീട്ടിലെത്തിയപ്പോൾ വീട്ടമ്മയുടെ സഹോദരൻ വാളുമായി തങ്ങളെ ആക്രമിക്കാൻ ശ്രമിച്ചെന്നും ഭയന്ന് വാഹനങ്ങൾ ഉപേക്ഷിച്ച് സ്ഥലത്തുനിന്ന് ഓടിപ്പോകുകയാ യിരുന്നെന്നും ഇവർ പറഞ്ഞു.

തങ്ങളെ ആക്രമിക്കാൻ ശ്രമിച്ച വീട്ടമ്മയുടെ സഹോദരനെ സംരക്ഷിക്കുന്നതിനായാണ് പിന്നീട് പൊലീസ് സ്റ്റേഷനിൽ തങ്ങൾക്കെതിരെ വ്യാജ പരാതി നൽകിയതെന്നും യുവാക്കൾ ആരോപിച്ചു.സംഭവത്തിൽ യഥാർഥ വസ്തുത പുറത്തുകൊണ്ടു വരുന്നതിനായി പൊലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്നും അഹമ്മദ് ബിലാലും റിയാസും ആവശ്യപ്പെട്ടു.

Related posts

Leave a Reply

Your email address will not be published. Required fields are marked *