Breaking News

മുദാക്കല്‍ പഞ്ചായത്തില്‍ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയമാന്‍ സ്ഥാനം ബി.ജെ.പിക്ക്

ആറ്റിങ്ങല്‍: മുദാക്കല്‍ പഞ്ചായത്തില്‍ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയമാന്‍ സ്ഥാനം ബി.ജെ.പിക്ക്. നറുക്കെടുപ്പിലൂടെയാണ് ബി.ജെ.പിക്ക് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയമാന്‍ സ്ഥാനം ലഭിച്ചത്. പഞ്ചായത്ത് ചെയര്‍മാന്‍ സ്ഥാനത്തിനായുള്ള സി.പി.ഐ-സി.പി.എം തര്‍ക്കത്തെ തുടര്‍ന്ന് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്ന സി.പി.ഐ അംഗം പള്ളിയറ ശശി പാര്‍ട്ടി നിര്‍ദേശം അനുസരിച്ച് രാജി വച്ചിരുന്നു. ഇതോടെയാണ് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയമാന്‍ സ്ഥാനത്തിനായി തെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. മത്സരത്തില്‍ എല്‍.ഡി.എഫും എന്‍.ഡി.എയും ഒപ്പത്തിനൊപ്പം നിന്നതോടെ നറുക്കപ്പെടുപ്പിലൂടെ വിജയിയെ നിശ്ചയിക്കുകയായിരുന്നു. ഭാഗ്യം ബി.ജെ.പിക്കൊപ്പം നിന്നതോടെ അധികാരത്തിനായുള്ള സി.പി.ഐ-സി.പി.എം വടംവലിയില്‍ നേട്ടം ബി.ജെ.പി സ്വന്തമാക്കി.

നേരത്തെ, യു.ഡി.എഫും എന്‍.ഡി.എയും എല്‍.ഡി.എഫ് ഭരണ സമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. യു.ഡി.എഫിന്റെ അവിശ്വാസ പ്രമേയ നോട്ടീസില്‍ സി.പി.ഐ അംഗമായ പള്ളിയറ ശശി ഒപ്പിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കൂടാതെ ഒരു സ്വതന്ത്ര അംഗത്തിന്റെ കൂടി പിന്തുണ യു.ഡി.എഫിന് ലഭിക്കുമെന്നും സൂചനകളുണ്ട്. 22 നാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്. വോട്ടെടുപ്പില്‍ സി.പി.ഐ അംഗത്തിന്റെയും സ്വതന്ത്രന്റെയും പിന്തുണ യു.ഡി.എഫിന് ലഭിച്ചാല്‍ എല്‍.ഡി.എഫിന് നിലവിലുള്ള അംഗബലം 8 എന്നത് 6 ആയി കുറയും. യു.ഡി.എഫിനും ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എയ്ക്കും 7 വീതം അംഗങ്ങളുമായി ഒപ്പത്തിനൊപ്പം നില്‍ക്കുകയും ചെയ്യും. ഈ സാഹചര്യത്തില്‍ വന്‍ ട്വിസ്റ്റുകള്‍ക്ക് സാധ്യതകളുണ്ട്. ബാക്കിയുള്ള ഒരു സ്വതന്ത്ര അംഗത്തെ കൂടെ നിര്‍ത്താന്‍ സാധിച്ചാല്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും പഞ്ചായത്ത് ഭരണം പിടിച്ചെടുക്കാന്‍ സാധിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *