

ആറ്റിങ്ങല്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ മുഴുവന്‍ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് സി.ഐ.ടി.യു ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലം കണ്‍വെന്‍ഷന്‍. സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് റ്റി.പി.രാമകൃഷ്ണന്‍ എം.എല്‍.എ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സര്‍ക്കാരിനെതിരെ കണ്‍വെന്‍ഷനില്‍ രൂക്ഷമായ വിലയിരുത്തലുകള്‍ ഉണ്ടായി. രാജ്യത്തെ 44 തൊഴില്‍ നിയമങ്ങളില്‍ 29 എണ്ണം അടര്‍ത്തിയെടുത്തു 4 കോഡുകളാക്കി തൊഴിലാളികളെ കടുത്ത രീതിയിയില്‍ ഉപദ്രവിക്കുകയാണ്. തൊഴില്‍ സമയങ്ങള്‍ വര്‍ദ്ധിപ്പിച്ചും വേതനം വെട്ടി കുറച്ചും പൊതുമേഖല വിറ്റുതുലച്ചും രാജ്യത്തെയും തൊഴിലാളികളെയും തകര്‍ക്കുകയാണ്-കണ്‍വെന്‍ഷന്‍ വിലയിരുത്തി. ആര്‍.രാമു അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ട.ിയു ജില്ലാ സെക്രട്ടറി സി.ജയന്‍ബാബു, ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലം സെക്രട്ടറി കെ.എസ്.സുനില്‍കുമാര്‍, സംസ്ഥാന കമ്മറ്റി അംഗങ്ങളായ അഡ്വ.ജി.രാജു, ആര്‍.സുഭാഷ്, അഡ്വ.ആറ്റിങ്ങല്‍ ജി.സുഗുണന്‍, അഡ്വ.എന്‍.സായികുമാര്‍, ജില്ലാ ഭാരവാഹികളായ ചെറ്റച്ചല്‍ സഹദേവന്‍, മണ്ണാറം രാമചന്ദ്രന്‍, അഞ്ചുതെങ്ങ് സുരേന്ദ്രന്‍, എം.മുരളി തുടങ്ങിയവര്‍ സംസാരിച്ചു.




