Breaking News

ഹൈദരാബാദ് കോര്‍പറേഷന്‍: വോട്ടെണ്ണല്‍ പുരോഗമിക്കുന്നു; ബി.ജെ.പിക്ക് മുന്നേറ്റം

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ (ഫയല്‍ ചിത്രം)

ഹൈദരാബാദ്: രാജ്യത്തിന്റെയൊട്ടാകെ ശ്രദ്ധാകേന്ദ്രമായി മാറിയ ഗ്രേറ്റര്‍ ഹൈദരാബാദ് കോര്‍പ്പറേഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവെ ബി.ജെ.പിക്ക് അപ്രതീക്ഷിത മുന്നേറ്റം. തെരഞ്ഞെടുപ്പ് നടന്ന 150 സീറ്റുകളില്‍ 117 സീറ്റുകളിലെ ആദ്യ ഫലസൂചനകള്‍ ബി.ജെ.പിക്ക് അനുകൂലമാണ്.
അമിത് ഷാ ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ പ്രചരണത്തിനെത്തിയതോടെയാണ് ഹൈദരാബാദ് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് ദേശീയ ശ്രദ്ധയാകര്‍ഷിച്ചത്. കഴിഞ്ഞ തവണ ബി.ജെ.പിക്ക് വെറും നാല് സീറ്റാണ് ഇവിടെ ലഭിച്ചത്. ടി.ആര്‍.എസ് 99 സീറ്റുകളിലും അസറുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എം 44 സീറ്റിലും ജയിച്ചിരുന്നു. ടി.ഡി.പി ഒരിടത്തും കോണ്‍ഗ്രസ് രണ്ടിടങ്ങളിലും ജയിച്ചു.
കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ് നടത്തിയത്. അതുകൊണ്ട് തന്നെ ഫലം പൂര്‍ണ്ണമായി പുറത്തുവരുമ്പോള്‍ ഏറെ വൈകും. പോസ്റ്റല്‍ വോട്ടുകളാണ് എണ്ണിക്കഴിഞ്ഞത്. 74.67 ലക്ഷം സമ്മതിദായകരില്‍ 34.50 ലക്ഷം പേര്‍ (46.55 ശതമാനം) മാത്രമാണ് വോട്ടുചെയ്തത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *