Breaking News

ബുറേവി ദുര്‍ബലമായി: ഉച്ചയ്ക്ക് ശേഷം കേരളത്തില്‍; മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് ദുര്‍ബലമായി തെക്കന്‍ കേരളത്തിലൂടെ കടന്നുപോകും. ഇന്ന് ഉച്ചയ്ക്ക് ശേഷം ബുറേവി കേരളത്തിലേക്ക് കടക്കും. ഇതിനെത്തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ഓഫീസുകള്‍ക്ക് പൊതുഅവധി പ്രഖ്യാപിച്ചു. തെക്കന്‍ കേരളത്തില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ച് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
എന്നാല്‍, തിരുവനതപുരം, കൊല്ലം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ചിലയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. ഇപ്പോള്‍ ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറിയിട്ടുണ്ട്. ഇത് തമിഴ്‌നാട്ടിലൂടെ സഞ്ചരിച്ച് വീണ്ടും ശക്തി കുറഞ്ഞ് 30-40 കി.മീ വേഗതയുള്ള ന്യൂനമര്‍ദ്ദമായിട്ടായിരിക്കും കേരളത്തിലെത്തുന്നത്.
തിരുവനന്തപുരം ജില്ലയിലെ വടക്ക് കിഴക്കന്‍ മേഖലയിലൂടെ ന്യൂനമര്‍ദം അറബിക്കടലിലെത്തും. അതിതീവ്ര ന്യൂനമര്‍ദ്ദത്തിന്റെ വികാസവും പാതയും കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും നിരീക്ഷിക്കുന്നുണ്ട്. ചുഴലിക്കാറ്റ് ദുര്‍ബലാകുമെന്നാണ് കരുതുന്നതെങ്കിലും ജനങ്ങള്‍ ജാഗ്രത കൈവിടരുത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *