
വർക്കല: ഭർതൃപീഡനത്തെ തുടർന്ന് ജീവനൊടുക്കിയ യുവതിയുടെ ഭർത്താവ് എട്ടു മാസങ്ങൾക്ക് ശേഷം അറസ്റ്റിലായി. പാളയംകുന്ന് താഴ്‌വര വീട്ടിൽ സ്വബിൻ ആണ് വർക്കല ഡി.വൈ.എസ്.പി ബിജു വി. നായരുടെ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.
വർക്കല തച്ചോട് പനയറ ചിത്തിര വീട്ടിൽ 30 വയസ്സുള്ള സ്വാതി ദേവ് എട്ടു മാസങ്ങൾക്കു മുമ്പ് ജീവനുടുക്കിയ നിലയിൽ കണ്ടെത്തിയിരുന്നു. സ്വാതി എഴുതിയ ഡയറിക്കുറിപ്പുകളും ആത്മഹത്യാക്കുറിപ്പും പോലീസ് അന്നേദിവസം കണ്ടെടുത്തിരുന്നു. യുവതിയുടെ കൈപ്പടയിൽ എഴുതിയ ഡയറിക്കുറിപ്പുകളും ആത്മഹത്യാക്കുറിപ്പും വായിച്ചതോടെ യുവതിയുടെ മരണത്തിൽ ഭർത്താവിനുള്ള പങ്ക് പോലീസിന് അപ്പോൾ തന്നെ മനസ്സിലായി.

യുവതി മരിച്ച് 16 ദിവസങ്ങൾ പിന്നിട്ടുള്ള ചടങ്ങുകൾക്ക് ശേഷം പോലീസ് യുവതിയുടെ വീട്ടിലെത്തി ബന്ധുക്കളോട് പെൺകുട്ടിയുടെ ഡയറിക്കുറിപ്പുകളും ആത്മഹത്യാക്കുറിപ്പിനെയും കുറിച്ച് കുടുംബാംഗങ്ങളോട് പറഞ്ഞു.
ദർതൃഗൃഹത്തിൽ യുവതിക്ക് മാനസികമായും ശാരീരികമായും കൊടിയ പീഡനം സഹിക്കേണ്ടി വന്നുവെന്ന് ഡയറിക്കുറിപ്പുകളിലും ആത്മഹത്യ കുറുപ്പിലും വ്യക്തമായിട്ടുണ്ട്. പെൺകുട്ടിയുടെ മൃതദേഹം പരിശോധിച്ചപ്പോൾ കരിമ്പ് കൊണ്ട് ക്രൂരമായി മർദ്ദിച്ച അടയാളങ്ങൾ ശരീരത്തിൽ ഉണ്ടായിരുന്നതായി പോലീസ് ബസുക്കളോട് പറഞ്ഞിരുന്നു.

യുവതിയുടെ ബന്ധുക്കൾ സ്വബിനെതിരെ പോലീസിൽ പരാതി നൽകിയതിനെതുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും ജാമ്യം കിട്ടുന്ന വകുപ്പുകളാണ് ചുമത്തിയതെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. ഇതിനെ തുടർന്ന് യുവതിയുടെ കുടുംബം ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും, മുഖ്യമന്ത്രിക്കും പരാതി നൽകി.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രത്യേക നിർദ്ദേശത്തെ തുടർന്ന് വർക്കല മുൻ Dysp ഗോപകുമാർ നടത്തിയ അന്വേഷണത്തിൽ ഭാരതീയ നിയമസംഹിതയിൽ 85, 108 എന്നീ വകുപ്പുകൾ പ്രകാരം , യുവതിയെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള ക്രൂര പീഡനമാണ് പ്രതി നടത്തിയിട്ടുള്ളതെന്ന് പോലീസ് കണ്ടെത്തി.
പ്രതി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ജാമ്യം തള്ളുകയും, അന്വേഷണ ഉദ്യോഗസ്ഥൻ്റെ മുന്നിൽ ഹാജരാകുന്നതിന് പ്രതിക്ക് നിർദ്ദേശവും നൽകി. എന്നാൽ പ്രതി അതിനു ശേഷം ഒളിവിൽ കഴിഞ്ഞു വരവേയാണ് ഇന്നലെ പ്രതിയെ DYSP ബിജു വി. നായരുടെ പ്രത്യേക സ്ക്വാഡ് അംഗങ്ങളായ എസ്.ഐ ഗോപകുമാർ, എ.എസ്.ഐ വിനോദ്, എസ്.സി.പി.ഓ മാരായ ഹരീഷ് , ബാലു, ധന്യ,സി പി ഓ മാരായ പ്രദീപ്, വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അറസ്റ്റു ചെയ്ത പ്രതിയെ വർക്കല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച … - എച്ച്.പി. ഷാജി ഫൗണ്ടേഷൻ്റെ രാഷ്ട്രീയ യുവപ്രതിഭാ പുരസ്കാരം സെയ്ദലിക്ക്
രാഷ്ട്രീയ യുവപ്രതിഭാ പുരസ്കാരം സമ്മാനിച്ചത് ചിറയിൻകീഴ് എം.എൽ.എ രമ്യ ഹരിദാസ് കഠിനംകുളം: എച്ച്.പി. … - വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: 1995 മുതൽ ഒളിവിലായിരുന്ന പ്രതി 31 വർഷത്തിനുശേഷം പിടിയിൽ
ആറ്റിങ്ങൽ: 1995-ൽ ഒരാളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 1995 മുതൽ ഒളിവിൽ കഴിഞ്ഞിരുന്ന … - വർക്കലയിൽ സ്നേഹധാര പദ്ധതിയുടെ ഭാഗമായി സ്നേഹസംഗമം സംഘടിപ്പിച്ചു
വർക്കല: തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി വർക്കല ഗവൺമെന്റ് … - ഭിന്നശേഷിക്കാരായ കുട്ടികളുടെ സ്കോളർഷിപ്പ് കുടിശ്ശിക; നാവായിക്കുളം പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ച് എൽഡിഎഫ്
പഞ്ചായത്തിന് മുന്നിൽ ധർണ നടത്തി; കുടിശ്ശിക ഉടൻ വിതരണം ചെയ്യണമെന്ന് ആവശ്യം നാവായിക്കുളം: … - സ്വർണനേട്ടത്തിലും മാറാതെ ദുരിതജീവിതം; അക്ഷയയ്ക്ക് ഇനിയും സ്വപ്നവീട് അകലെ
സംസ്ഥാന സ്കൂൾ കായികമേളയിൽ 3000 മീറ്ററിൽ സ്വർണം; രോഗങ്ങളും ദാരിദ്ര്യവും നിറഞ്ഞ കുടുംബത്തിന്റെ …