

വര്‍ക്കല: ദേശീയ സേവാഭാരതി ഭവന നിര്‍മ്മാണ ധനസഹായം കൈമാറി. അകാലത്തില്‍ നിര്യാതയായ കാപ്പില്‍ വടക്കേവീട്ടില്‍ ആതിരയുടെ കുടുംബത്തിനാണ് രണ്ടു ലക്ഷം രൂപയുടെ ധനസഹായം ഭവന നിര്‍മാണത്തിനായി നല്‍കിയത്. വടക്കേവീട് ശ്രീരാജരാജേശ്വരി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു നടന്ന സമ്മേളനത്തില്‍ ദേശീയ സേവാഭാരതി ജില്ലാ വൈസ് പ്രസിഡന്റ് ഡോ.സാബു.കെ.നായര്‍ ആതിരയുടെ മക്കള്‍ക്കു ധനസഹായം കൈമാറി.


വടക്കേവീട് ശ്രീരാജരാജേശ്വരി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു നടന്ന സമ്മേളനത്തില്‍ ദേശീയ സേവാഭാരതി ജില്ലാ വൈസ് പ്രസിഡന്റ് ഡോ.സാബു.കെ.നായര്‍ ആതിരയുടെ മക്കള്‍ക്കു ധനസഹായം സമര്‍പ്പിച്ചു. സേവാഭാരതി ഇടവ യൂണിറ്റ് പ്രസിഡന്റ് ദിനേശ്.എസ് അധ്യക്ഷന്‍ ആയിരുന്നു. യൂണിറ്റ് സെക്രട്ടറി സന്തോഷ് ചരുവിള, കാപ്പില്‍ സുനില്‍ കുമാര്‍, ഇടവ പഞ്ചായത്ത് മെമ്പര്‍ ഷീബ, ജി.ബദരിനാഥ്, സുനില്‍.റ്റി. എസ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

