Breaking News

വര്‍ക്കലയില്‍ സ്വകാര്യ ബസ് ഇരുചക്ര വാഹനത്തെ മറികടക്കവേ അപകടം; വീട്ടമ്മക്ക് ദാരുണാന്ത്യം

വര്‍ക്കല: വര്‍ക്കലയില്‍ സ്വകാര്യ ബസ് ഇരുചക്രവാഹനത്തെ മറികടക്കവേ അപകടത്തില്‍പെട്ട് വീട്ടമ്മക്ക് ദാരുണാന്ത്യം. അഞ്ചുതെങ്ങ് കോവില്‍തോട്ടം സ്വദേശി പ്രതിഭ(46)യാണ് മരിച്ചത്. ഇന്ന് രാവിലെ 6 മണിയോടെയായിരുന്നു സംഭവം. കൊല്ലത്ത് നഴ്‌സിംഗിന് പഠിക്കുന്ന മകളെ യാത്രയാക്കാന്‍ ഭര്‍ത്താവിനൊപ്പം റെയില്‍വേ സ്റ്റേഷനിലേക്ക് പോകവേ ആയിരുന്നു അപകടമുണ്ടായത്. ഭര്‍ത്താവ് വിജയകുമാര്‍ ഓടിച്ചിരുന്ന വാഹനത്തിന് മധ്യഭാഗത്തായി മകള്‍ വിഷ്ണുപ്രിയയും പിന്‍സീറ്റില്‍ പ്രതിഭയും ആയിരുന്നു ഇരുന്നത്. വര്‍ക്കല-വെഞ്ഞാറമൂട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ഹബീബി എന്ന ബസാണ് ഇടിച്ചത്.

ഇരുചക്ര വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടയില്‍ ബസ്സിന്റെ പിന്‍ഭാഗം കുടുംബം യാത്ര ചെയ്തിരുന്ന സ്‌കൂട്ടറില്‍ തട്ടുകയായിരുന്നു. നിയന്ത്രണം വിട്ട സ്‌കൂട്ടറില്‍ നിന്നും റോഡിലേക്ക് തെറിച്ചു വീണ പ്രതിഭയുടെ തലയിടിച്ച് അബോധാവസ്ഥയിലായിരുന്നു. ഉടനെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. ഇന്‍ക്വസ്റ്റ്, പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദ്ദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ബസ് ഡ്രൈവര്‍ക്കെതിരെ വര്‍ക്കല പോലീസ്കേസെടുത്തു. പ്രതിഭയുടെ ഭര്‍ത്താവിനേയും മകളേയും പരിക്കുകളുടെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *