Breaking News

ആറ്റിങ്ങലിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗൃഹനാഥന് ഗുരുതര പരിക്ക്

ആറ്റിങ്ങൽ: ആറ്റിങ്ങൽ തച്ചൂർകുന്ന് തോപ്പുവിള്ള വീട്ടിൽ ഭാസിക്കാണ് കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രി 8 മണിയോടെ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്. സംസാരശേഷിയും കേൾവി ശേഷിയും ഇല്ലാത്ത ഭാസി ബാർബർ ജോലി ചെയ്താണ് ഉപജീവനമാർഗ്ഗം നോക്കി വരുന്നത്. രാത്രി കട അടച്ച് മടങ്ങി വരുന്ന വഴി വീടിന് മുന്നിൽ വെച്ച് കാട്ടുപന്നി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കാട്ടുപന്നിയുടെ ആക്രമണത്തിൽ വലത് കാൽ തുടയിൽ 8 തുന്നിക്കെട്ടും, വയറ്റിൽ 2 തുന്നിക്കെട്ടും ഉണ്ട്. കൂടാതെ മുഖത്തും കാൽ വിരലുകൾക്കും പരിക്ക് ഉണ്ട്. ആക്രമണത്തിൽ പരിക്കേറ്റ ഗൃഹനാഥനെ പ്രദേശവാസികൾ ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. തുടർന്ന് ഭാസി വീട്ടിൽ വിശ്രമത്തിലാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *