Breaking News

വർക്കലയിൽ ബൈക്ക് അപകടം: യുവാവിന് ദാരുണാന്ത്യം

വർക്കല ∙ നിയന്ത്രണം തെറ്റിയ ബൈക്ക് സ്കൂൾ ബസിലിടിച്ച് യുവാവ് മരിച്ചു. മേൽവെട്ടൂർ വലയന്റകുഴി എസ്എസ് നിവാസിൽ വിഷ്ണു (32) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് നാലരയോടെ യാണ് പുതിയ റോഡ് ജംഗ്ഷനിൽ അപകടം നടന്നത്.

അമ്മൻനട ജംഗ്ഷനിൽ നിന്നും വർക്കലയിലേക്ക് വരികയായിരുന്ന വിഷ്ണുവിന്റെ ബൈക്ക് നിയന്ത്രണം തെറ്റി ആദ്യം സ്കൂൾ ബസിലിടിക്കുകയും തുടർന്ന് ഇലക്ട്രിക് പോസ്റ്റിലിടിച്ചുമാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഇടിയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിഷ്ണു സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Related posts

Leave a Reply

Your email address will not be published. Required fields are marked *