
വര്‍ക്കല: വര്‍ക്കല ഇടവയില്‍ ട്രെയിനിടിച്ച് രണ്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം. ഇടവ പാറയില്‍ കണ്ണമ്മൂട് എ.കെ.ജി വിലാസത്തില്‍ ഇസൂസി-അബ്ദുല്‍ അസീസ് ദമ്പതികളുടെ ഇളയ മകള്‍ സോഹ്റിന്‍ ആണ് മരണപ്പെട്ടത്. വൈകുന്നേരം 5.30 ഓടെയാണ് അപകടം നടന്നത്. റെയില്‍വേ ട്രാക്കിന് സമീപമാണ് കുട്ടിയുടെ വീട്. വീട്ടില്‍ സഹോദരങ്ങള്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടി വീടിന് വെളിയിലേക്ക് ഇറങ്ങിയത് ആരും കണ്ടിരുന്നില്ല. വീടിന് വെളിയിലിറങ്ങിയ കുട്ടി റെയില്‍വെ ട്രാക്കിലേക്ക് കയറുകയായിരുന്നു. ട്രെയിന്‍ തട്ടിയത് അതുവഴി പോയ നാട്ടുകാരില്‍ ഒരാള്‍ ആണ് കണ്ടത്. അപകട സമയത്ത് കുട്ടിയെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. ട്രെയിനില്‍ നിന്ന് വീണാതാകാം എന്ന നിഗമനത്തിലായിരുന്നു നാട്ടുകാര്‍. ശേഷം കുട്ടിയെ കാണാത്തത് കൊണ്ട് മാതാവ് ഓടി എത്തുമ്പോഴാണ് സോഹ്റിനെ തിരിച്ചറിയുന്നത്.