

വർക്കല : ചെമ്മരുതി കക്കുളത്ത് കാവിൽ പുതുതായി സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകൾ ഉത്‌ഘാടനത്തിനു മുമ്പേ മോഷണം പോയി. ചെമ്മരുതി ഗ്രാമപ്പഞ്ചായത്തിലെ ഒന്നാം വാർഡിലെ കാക്കുളത്ത് കാവിൽ അടൂർ പ്രകാശ് എം.പി.യുടെ ഫണ്ടുപയോഗിച്ച് സ്ഥാപിച്ച ഹൈമാസ്റ്റീൽ ആറ് എൽ.ഇ.ഡി. ലൈറ്റ് സെറ്റുകളിൽ മൂന്നെണ്ണമാണ് കവർന്നത്.

എം.പി.യുടെ അസൗകര്യം കാരണം ഞായറാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന ഉത്‌ഘാടനം നടന്നിരുന്നില്ല .
അതിനുശേഷമാണ് ലൈറ്റുകൾ നഷ്ടമായ വിവരം ജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്. 40 അടിയോളം ഉയരത്തിൽ സ്ഥാപിച്ച ലൈറ്റുകളാണ് മോഷ്ടിച്ചത്. വാർഡംഗം ഗീതാനളൻ അയിരൂർ പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചു


