
കൊച്ചി: സംസ്ഥാനത്തെ കോവിഡ് ചികിത്സാ ചെലവ് സാധാരണക്കാരന് താങ്ങാവുന്നതല്ലെന്ന് ഹൈക്കോടതി. രോഗതീവ്രതയേക്കാള്‍ പതിന്മടങ്ങാണ് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവെന്നും കോടതി നിരീക്ഷിച്ചു. ഓരോ സ്വകാര്യ ആശുപത്രികളും തോന്നിയപടിയാണ് കോവിഡ് ചികിത്സാ നിരക്ക് ഈടാക്കുന്നതെന്ന പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
ജസ്റ്റിസ് ദേവന് രാമചന്ദ്രന്, ജസ്റ്റിസ് എം.ആര്.അനിത എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കോടതിക്ക് നേരിട്ട് ലഭിച്ച വിശ്വസനീയമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തങ്ങളുടെ നിരീക്ഷണമെന്നും കോടതി വ്യക്തമാക്കി. എന്നാല്‍, സ്വകാര്യ ആശുപത്രികളില്‍ നിശ്ചയിച്ചിട്ടുള്ള കോവിഡ് ചികിത്സാ നിരക്ക് സംബന്ധിച്ച ഉത്തരവ് നിലനില്‍ക്കുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.