Breaking News

സ്വകാര്യ ബസ് ജീവനക്കാരന് ജി.സി.സി ബസ് കൂട്ടായ്മ കെ.എല്‍-16 ന്റെ കൈതാങ്ങ്

ആറ്റിങ്ങല്‍: സ്വകാര്യ ബസ് ജീവനക്കാരന് ജി.സി.സി ബസ് കൂട്ടായ്മ കെ.എല്‍-16 ന്റെ കൈതാങ്ങ്. ആറ്റിങ്ങല്‍ വലിയകുന്ന് സ്വദേശിയായ ഉണ്ണിക്കാണ് ഒരു കൂട്ടം പ്രവാസി സ്വകാര്യ ബസ് തൊഴിലാളികളുടെ വാട്ട്‌സ് അപ്പ് കൂട്ടായ്മയായ ജി.സി.സി ബസ് കൂട്ടായ്മ കെ.എല്‍-16 ന്റെ നേതൃത്വത്തില്‍ ചികിത്സാ ധനസഹായം കൈമാറിയത്. ക്യാന്‍സര്‍ ബാധിതനായി ചികിത്സയില്‍ കഴിയുന്ന ഉണ്ണിക്ക് 25,000 രൂപയുടെ ചെക്കാണ് നല്‍കിയത്. ഇതിന് മുന്‍പ് ബസ് തൊഴിലാളികളുടെ വാട്ട്‌സ് അപ്പ് കൂട്ടായ്മയായ ജി.സി.സി ബസ് കൂട്ടായ്മ കെ.എല്‍-16 ന്റെ നേതൃത്വത്തില്‍ ഉണ്ണിക്ക് 75,000 രൂപ ധനസഹായം കൈമാറിയിരുന്നു.

വിവാഹിതനാണ് രോഗബാധിതനായ ഉണ്ണി. ഒന്നര വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ബസ് കൂട്ടായ്മ കെ.എല്‍-16 എന്ന പേരില്‍ ഇത്തരത്തില്‍ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചത്. ഇതിനോടകം പല കാരണങ്ങളാല്‍ ബുദ്ധിമുട്ടുന്ന നിരവധി പേര്‍ക്ക് ചെറിയ ധനസഹായങ്ങള്‍ എത്തിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിറ്റുണ്ട്. ഇത്തരത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് കഴിയുന്ന സഹായങ്ങള്‍ എത്തിക്കാന്‍ വേണ്ട ഇടപെടലുകള്‍ നടത്തുമെന്ന് ഗ്രൂപ്പ് അഡ്മിന്മാര്‍ അറിയിച്ചു

Related posts

Leave a Reply

Your email address will not be published. Required fields are marked *