Breaking News

കനത്ത കാറ്റും മഴയും: ചെമ്മരുതിയില്‍ മരം വീണ് വീട് പൂര്‍ണമായും തകര്‍ന്നു

വര്‍ക്കല: ഇന്ന് വെളുപ്പിനുണ്ടായ ശക്തമായ കാറ്റിലും മഴയിലും വര്‍ക്കല ചെമ്മരുതിയില്‍ മരം വീണ് വീട് പൂര്‍ണമായും തകര്‍ന്നു. വീട്ടിനുള്ളില്‍ ഉറങ്ങിക്കിടന്നവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. മുട്ടപ്പലം കുന്നുവിളവീട്ടില്‍ താമസിക്കുന്ന തുളസിയുടെ വീടിന് മുകളിലാണ് വലിയ പുളിമരം വീണ് വീട് പൂര്‍ണമായും തകര്‍ന്നത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വീഴുകയായിരുന്നു. ആ സമയം വീടിനുള്ളില്‍ ഉറങ്ങിക്കിടന്നിരുന്ന തുളസിയും ഭാര്യ ഷീബയും മകള്‍ ഷിനയും അമ്മ നാണിയും അത്ഭുതകരമായി രക്ഷപ്പെട്ടു.

ഉറങ്ങിക്കിടന്നിരുന്ന തുളസിയുടെ തലയില്‍ മണ്‍കട്ടകള്‍ വീണ് തലയ്ക്ക് പൊട്ടല്‍ സംഭവിക്കുകയും മകള്‍ ഷീനയുടെ കാല്‍ ഒടിയുകയും കഴുത്തിന് പരിക്ക് പറ്റുകയും ചെയ്തു. ഇവര്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. തുളസിയുടെ തലയിലെ മുറിവിന് 6 തുന്നിക്കെട്ടുകള്‍ ഉണ്ട്. വലിയ ശബ്ദവും നിലവിളിയും കേട്ട് നാട്ടുകാര്‍ ഓടി എത്തിയാണ് ഇവരെ മ ണ്‍കട്ടകള്‍ക്കിടയില്‍ നിന്നും വലിച്ച് പുറത്തെടുത്തത്. വില്ലേജ് ഓഫീസറും വാര്‍ഡ് മെമ്പറും സംഭവസ്ഥലത്ത് എത്തി അപകടാവസ്ഥ വിലയിരുത്തുകയും നഷ്ടപരിഹാരത്തിന് ശുപാര്‍ശ ചെയ്യുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു. കഴിഞ്ഞദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വര്‍ക്കല വ്യാപകമായി വന്‍നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *