

ആറ്റിങ്ങല്‍: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ മഴക്കെടുതിയെ നേരിടുന്നതിന്റെ ഭാഗമായി ആറ്റിങ്ങല്‍ നഗരസഭ കണ്‍ട്രോള്‍ റൂം തുറന്നു. നഗരത്തിലെ നദീതീര വാര്‍ഡുകളിലും സമീപ പ്രദേശത്തും മഴക്കെടുതി രൂക്ഷമാകുന്ന സാഹചര്യത്തില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായാണ് കണ്‍ട്രോള്‍ റൂം തുറന്നിട്ടുള്ളത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം നഗരസഭ ഓഫീസിലാണ് പ്രവര്‍ത്തിക്കുക. നഗരസഭാ പരിധിയില്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പ്രദേശത്തെ സംബന്ധിക്കുന്ന വിവരങ്ങള്‍ അടിയന്തിരമായി റിപ്പോര്‍ട്ട് ചെയ്യാനും സ്‌പ്രെഡ് ഷീറ്റില്‍ രേഖപ്പെടുത്താനും പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. മഴക്കെടുതി രൂക്ഷമായാല്‍ മുന്‍കാലങ്ങളിലേതു പോലെ ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കാന്‍ നഗരസഭ സജ്ജമാണെന്ന് ചെയര്‍പേഴ്‌സന്‍ അഡ്വ.എസ്.കുമാരി അറിയിച്ചു. കണ്‍ട്രോള്‍ റൂം നമ്പര്‍: 8089081316.







