Breaking News

ആറ്റിങ്ങല്‍ നഗരസഭ ഓഫീസില്‍നിന്നും വിരമിച്ചവര്‍ക്ക് യാത്രയയപ്പ് നല്‍കി

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ നഗരസഭ ഓഫീസില്‍നിന്നും മേയ് 31 ന് വിരമിച്ച ജയദാസ് ഡി.(എ.എക്‌സ്.ഇ), താജുനിസ്സ ബീവി (എ.ഇ), ആരോഗ്യ വിഭാഗം ജീവനക്കാരായ ഷീല.എസ്, ശ്രീമതി.ജി, സീത.റ്റി, ഉഷാകുമാരി.ജി. എന്നിവര്‍ക്ക് നഗരസഭ സ്റ്റാഫ് കൗണ്‍സില്‍ യാത്ര അയപ്പ് നല്‍കി. യാത്ര അയപ്പ് യോഗം നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വ.എസ്.കുമാരി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ ജി.തുളസിധരന്‍ പിള്ള, നഗരസഭ സെക്രട്ടറി അരുണ്‍.കെ.എസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ അവനവഞ്ചേരി രാജു, ഷീജ.എസ്, എ.നജാം, രമ്യ സുധീര്‍, ഗിരിജ ടീച്ചര്‍, കൗണ്‍സിലര്‍മാരായ പി.ഉണ്ണികൃഷ്ണന്‍, എസ്.സന്തോഷ്, ക്ലീന്‍ സിറ്റി മാനേജര്‍ രാംകുമാര്‍ എം.ആര്‍.സ്റ്റാഫ് സെക്രട്ടറി വിനോദ് കുമാര്‍.എസ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *