

ആറ്റിങ്ങൽ: ഇടയ്ക്കോട് ഗവ എൽ.പി.എസ് അനൂപ്പാറ ഹവിൽദാർ എം.ശ്രീകുമാർ അനുസ്മരണവും എന്റോൾമെന്റ് വിതരണവും നടത്തി. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും നമ്മുടെ നാടിന്റെ അഭിമാനവുമായി മാറി രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത ധീരയോദ്ധാവിന്റെ 27-മത് അനുസ്മരണം മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പള്ളിയറ ശശി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബിജു അധ്യക്ഷനായ ചടങ്ങിൽ എസ്.എം.സി ചെയർമാൻ അനീഷ് സ്വാഗതം ആശംസിച്ചു. എന്റോൾമെന്റ് വിതരണം പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിഷ്ണു രവീന്ദ്രൻ നിർവഹിച്ചു. വാർഡ് മെമ്പർ ഷൈനി, ആറ്റിങ്ങൽ നഗരസഭ കൗൺസിലർ എം. താഹിർ, മുരളീധരൻ നായർ, ആർട്ടിസ്റ്റ് ദേവദത്തൻ, സ്കൂൾ എച്ച്.എം ജയകുമാർ, പഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സൺ പ്രേമലേത,സാബു വി.ആർ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. ബിന്ദു ടീച്ചർ പരിപാടിയിൽ നന്ദിയും രേഖപ്പെടുത്തി.




