Breaking News

ആറ്റിങ്ങൽ തോട്ടവാരത്ത് സിഐടിയു കുക്കിംഗ് ഗ്യാസ് വർക്കേഴ്സ് യൂണിറ്റ് രൂപീകരിച്ചു.

ആറ്റിങ്ങൽ : തിരുവനന്തപുരം ജില്ലാ കുക്കിംഗ് ഗ്യാസ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) ആറ്റിങ്ങൽ തോട്ടവാരം യൂണിറ്റ് രൂപീകരിച്ചു. യൂണിറ്റ് രൂപീകരണത്തോടനുബന്ധിച്ച് സ്ഥാപനത്തിന് മുന്നിൽ കൊടിമരവും ബോർഡും സ്ഥാപിച്ചു. സിഐടിയു ജില്ലാ ജോയിൻ്റ് സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ യൂണിറ്റ് പ്രസിഡൻ്റ്ഷിബു അദ്ധ്യക്ഷനായി. സി ഐ ടി യു ഏര്യാ പ്രസിഡൻ്റ് എം മുരളി, കർഷക തൊഴിലാളി യൂണിയൻ ഏര്യാ സെക്രട്ടറി ആർ.രാജു, കൗൺസിലർമാരായ ഗിരിജ ടീച്ചർ, ലേഖ, എസ്.ജോയി, ബിജുകുമാർ, ഷൈലേന്ദ്രകുമാർ തുടങ്ങിയവർ സംസാരിച്ചു.ഈ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

Related posts

Leave a Reply

Your email address will not be published. Required fields are marked *