Breaking News

ഹരിശ്രീ സാംസ്‌കാരിക സംഘടന പഠനോപകരണങ്ങൾ വിതരണം ചെയ്തു

ചെമ്പൂർ: ചെമ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹരിശ്രീ സാംസ്‌കാരിക സംഘടനയുടെ ആഭിമുഖ്യത്തിൽ മുദാക്കൽ ഗ്രാമ പഞ്ചായത്തിലെ വിവിധ സ്കൂളുകളിലെ വിദ്യാർഥികൾക്ക് പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു.ചെമ്പൂർ, മുദാക്കൽ, ഇളമ്പ, ഇടക്കോട് എൽ.പി. സ്കൂളുകളിലെ 20 വിദ്യാർഥികൾക്കാണ് കിറ്റുകൾ നൽകിയത്. ബാഗ്, പുസ്തകങ്ങൾ, കുട, പെൻസിൽ, കളർ പെൻസിൽ, വാട്ടർ ബോട്ടിൽ, പെൻസിൽ കേസ്, എക്സാം ബോർഡ്, ബുക്ക് കവർ പേപ്പർ എന്നിവ ഉൾപ്പെട്ട പഠനോപകരണ കിറ്റുകളാണ് വിതരണം ചെയ്തത്.സ്കൂളുകളിലെ അധ്യാപകർ നൽകിയ പട്ടികയുടെ അടിസ്ഥാനത്തിലാണ് അർഹരായ വിദ്യാർഥികളെ തിരഞ്ഞെടുത്തതെന്ന് ഭാരവാഹികൾ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *