Breaking News

ഗുരുദേവ ജയന്തി: വര്‍ക്കലയില്‍ വൈകിട്ട് മഹാഘോഷയാത്ര

വര്‍ക്കല: ഗുരുദേവ ജയന്തി ആഘോഷ പരിപാടികളുടെ ഭാഗമായി മഹാഘോഷയാത്ര സംഘടിപ്പിക്കും. വര്‍ണ്ണശബളമായ മഹാഘോഷയാത്ര ഇന്ന് വൈകിട്ട 4.30 മണിക്ക് ആരംഭിക്കും. മഹാഘോഷയാത്രയ്ക്ക് മുന്നോടിയായി വൈകിട്ട് 3 മണിക്ക് ജയന്തി വിളംബര ഘോഷയാത്ര 3 മണിക്ക് മഹാസമാധിയില്‍ നിന്നും ആരംഭിക്കും. ഘോഷയാത്രയില്‍ ഗുരുദേവറിക്ഷ എഴുന്നളളിക്കും. ഗുരുദേവ വിഗ്രഹം വഹിച്ചുകൊണ്ടുള്ള രഥത്തിന് പഞ്ചവാദ്യം, മുത്തുക്കുടകള്‍, തെയ്യം, ഡാന്‍സുകള്‍, കഥകളി, ഹനുമാന്‍ വേഷങ്ങള്‍ എന്നിവ അകമ്പടി സ്വീകരിക്കും.

ഗുരുദര്‍ശനം അടിസ്ഥാനമാക്കിയുള്ള അമ്പതോളം ഫ്‌ളോട്ടുകള്‍ അണിചേരും. റെയില്‍വേ സ്റ്റേഷന്‍, മൈതാനം, ആയൂര്‍വേദാശുപത്രി ജംഗ്ഷന്‍, പുത്തന്‍ചന്ത, കിടാവത്തുവിള, പാലച്ചിറ, വട്ടപ്ലാംമൂട്, എസ്.എന്‍.കോളേജ് എന്നിവിടങ്ങള്‍ പിന്നിട്ട് രാത്രി മഹാസമാധിയില്‍ എത്തിച്ചേരും. ഗുരുദര്‍ശനം ഉയര്‍ത്തി ഫ്‌ളോട്ടുകള്‍ ഗുരുദേവ ദര്‍ശനം ഉയര്‍ത്തിയുള്ള വിഷയങ്ങളാണ് ഫ്‌ളോട്ടുകളില്‍ ഉണ്ടാവുക. ഇന്നു മുതല്‍ മഹാസമാധി വരെ ശിവഗിരിയില്‍ ജപയജ്ഞം നടക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *