

ആറ്റിങ്ങല്‍: ഗ്രാമ സ്വരാജ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ മികച്ച അധ്യാപകനുള്ള സംസ്ഥാന പുരസ്‌കാരം അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിലെ അധ്യാപകന്‍ എന്‍.സാബുവിന്. വിദ്യാഭ്യാസ മേഖലയിലെ പാഠ്യ-പാഠ്യേതര നൂതന പ്രവര്‍ത്തനങ്ങളെ പരിഗണിച്ചാണ് പുരസ്‌കാരം. 25 വര്‍ഷത്തിലേറെയായി അധ്യാപന മേഖലയില്‍ മികവുറ്റ സേവനം നടത്തുന്ന എന്‍.സാബു കുട്ടികളുടെ ക്രിയാത്മകവും സര്‍ഗപരവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന മാതൃകാപരമായ നിരവധി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കിയിട്ടുണ്ട്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ ആയി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹത്തിന് 40 ഓളം പുരസ്‌കാരങ്ങള്‍ ഇതിനോടകം ലഭിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ അഞ്ചിന് ദേശീയ അധ്യാപക ദിനത്തില്‍ തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ വച്ച് പുരസ്‌കാരം ഏറ്റുവാങ്ങും.







