Breaking News

തമിഴ്‌നാട്ടില്‍ പോലീസ് എന്‍കൗണ്ടര്‍; രണ്ട് ഗുണ്ടകള്‍ കൊല്ലപ്പെട്ടു

ചെന്നൈ: തമിഴ്‌നാട്ടില്‍ പോലീസ് എന്‍കൗണ്ടര്‍. രണ്ട് ഗുണ്ടകള്‍ കൊല്ലപ്പെട്ടു. രമേശ്, ചോട്ടാ വിനോദ് എന്നിവരാണ് പോലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടത്. ചെന്നെ താമ്പരം ഗുടുവഞ്ചേരില്‍ ഇന്ന് പുലര്‍ച്ചെ മൂന്നരയ്ക്കായിരുന്നു സംഭവം. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് കൊല്ലപ്പെട്ട രമേശും വിനോദും. രമേശിന്റെ പേരില്‍ അഞ്ചും വിനോദ് പത്തും കൊലക്കേസുകളില്‍ പ്രതികളാണ്. വാഹന പരിശോധനയ്ക്കിടെ രമേശും വിനോദും ഉള്‍പ്പെട്ട നാലംഗ സംഘം പോലീസുകാരെ ആക്രമിച്ചുവെന്നും ആത്മരക്ഷാര്‍ത്ഥം വെടിവയ്ക്കുകയുമായിരുന്നു എന്നുമാണ് പോലീസ് ഭാഷ്യം.

അതിവേഗത്തില്‍ വന്ന സ്‌കോഡ കാര്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതോടെ കാറിലുണ്ടായിരുന്നവര്‍ വെട്ടുകത്തിയുമായി പുറത്തേക്കിറങ്ങി ആക്രമിക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു. തുടര്‍ന്ന് അവര്‍ നാടന്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇതോടെയാണ് വെടിവച്ചത്-പോലീസ് വ്യക്തമാക്കുന്നു. അതേസമയം, പൊലീസ് ഏറ്റുമുട്ടല്‍ കൊല നടത്തിയെന്ന ആരോപണവും ഉയരുന്നുണ്ട്. കാറിലുണ്ടായിരുന്നവരില്‍ രണ്ട് പേര്‍ ഓടിരക്ഷപ്പെട്ടു.

Related posts

Leave a Reply

Your email address will not be published. Required fields are marked *