Breaking News

ആറ്റിങ്ങലില്‍ ഗ്യാസ് ലോറി നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചു കയറി

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ വെഞ്ഞാറമൂട് റോഡില്‍ ഇളമ്പ തടം ജംഗ്ഷനില്‍ ഗ്യാസ് ലോറി നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറി. വൈകുന്നേരം നാല് മണിക്കാണ് അപകടം നടന്നത്. ആറ്റിങ്ങലില്‍ നിന്നും വെഞ്ഞാറമൂട് ഭാഗത്തേക്ക് ഗാര്‍ഹിക ഗ്യാസ് സിലിണ്ടറുമായി പോയ ഭാരത് ഗ്യാസിന്റെ ലോറിയാണ് നിയന്ത്രണം വിട്ട് വലതുവശത്തെ മതില്‍ തകര്‍ത്തതിന് ശേഷം വീട്ടിലേക്ക് ഇടിച്ചുകയറിയത്. വീടിന്റെ ഒരുവശം ഭാഗികമായി തകര്‍ന്നിട്ടുണ്ട്. കാലി സിലിണ്ടറുകളായിരുന്നു ലോറിയില്‍ ഉണ്ടായിരുന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളില്ല. ആറ്റിങ്ങല്‍ ഫോയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *