
കൊച്ചി: ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഗെയ്ല്‍ പൈപ്പ് ലൈന്‍ പദ്ധതി അഥവാ കൊച്ചി-മംഗളൂരു പ്രകൃതിവാതക പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി കമ്മീഷന്‍ ചെയ്തു. ഓണ്‍ലൈനായി ആയിരുന്നു പദ്ധതിയുടെ ഉദ്ഘാടനം. കൊച്ചി ഏലൂരിലെ ഗെയില്‍ ഐ.പി.സ്റ്റേഷനായിരുന്നു ഉദ്ഘാടന വേദി. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുറമെ മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്തി ബി.എസ്.യെദ്യൂരപ്പ, പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരും പങ്കെടുത്തു. കൊച്ചി മുതല്‍ മംഗളൂരു വരെ 450 കിലോമീറ്ററിലാണ് പ്രകൃതി വാതക വിതരണം.