Breaking News

അഞ്ചുതെങ്ങിൽ പവർകട്ടിനിടെ ഫ്യൂസ് കേരിയർ കാണാതായി

അഞ്ചുതെങ്ങ്: പവർകട്ടിനിടെ കപാലീശ്വരം ക്ഷേത്രത്തിന് സമീപത്തെ ട്രാൻസ്‌ഫോർമറിൽനിന്ന് ത്രീഫേസ് സപ്ലൈയിലെ ഒരു ഫ്യൂസ് കേരിയർ കാണാതായി. സെപ്തംബർ 15 ന് രാത്രി 8.25 മുതൽ 8.50 വരെ പ്രദേശത്ത് വൈദ്യുതി മുടങ്ങിയിരുന്നു. ഇതിനിടെയാണ് കപാലീശ്വരം ക്ഷേത്രത്തിന് സമീപത്തെ ട്രാൻസ്‌ഫോർമറിൽനിന്ന് ഫ്യൂസ് കേരിയർ നഷ്ടമായത്.

പവർകട്ട് അവസാനിച്ച് വൈദ്യുതി പുനഃസ്ഥാപിച്ചിട്ടും പ്രദേശത്തെ വിവിധ ഉൾപ്രദേശങ്ങളിൽ വൈദ്യുതി ലഭിക്കാതായതോടെയാണ് നാട്ടുകാർ കടയ്ക്കാവൂർ കെ.എസ്.ഇ.ബി ഓഫീസിലേക്ക് കൂട്ടമായി വിളിച്ചത്. തുടർന്ന് വൈദ്യുതി തടസ്സത്തിന്റെ കാരണം പരിശോധിക്കുന്നതിനായി കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.

പരിശോധനയിലാണ് ട്രാൻസ്‌ഫോർമറിലെ ഫ്യൂസ് കേരിയർ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ പരിശോധനകൾ നടന്നുവരികയാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *