Breaking News

പൂര്‍ണ വിജയം ഈ ‘മിഷൻ’; റിവ്യു

bEACON

മലയാള സിനിമയിൽ കണ്ടു പരിചയമില്ലാത്ത അവതരണ ശൈലിയും പ്രമേയവുമാണ് വിനോദ് ഗുരുവായൂർ സംവിധാനം ചെയ്തിരിക്കുന്ന ‘മിഷൻ സി’യുടെ പ്രത്യേകത. പൂർണമായും റോഡ് മൂവിയായി ചിത്രീകരിച്ചിരിക്കുന്ന ‘മിഷൻ സി’ സർവൈവൽ ത്രില്ലർ ആണ്. കൊടും തീവ്രവാദികളായ നാല് പേർ മോഷണശ്രമത്തിനിടെ വിദ്യാർഥികൾ അടങ്ങുന്ന ടൂറിസ്റ്റ് ബസ് ഹൈജാക്ക് ചെയ്യുന്നതും തുടർന്ന് ആ ബസിൽ സംഭവിക്കുന്ന അപ്രതീക്ഷിത നിമിഷങ്ങളുമാണ് ചിത്രം പറയുന്നത്.

തേനിയിലെ ബാങ്ക് മോഷണത്തില്‍ നിന്നാണ് സിനിമയുടെ തുടക്കം. ബാങ്കിലെ സെക്യൂരിറ്റിയെ വെടിവച്ച് കൊന്ന് കള്ളന്മാർ രക്ഷപെടുന്നു. തമിഴ്‌നാട് പൊലീസ് അവരെ പിന്തുടര്‍ന്ന് കേരള അതിർത്തിയിലെത്തുന്നു. അവിടെവച്ച് മൂന്നാറില്‍ വിനോദയാത്ര യ്ക്കു വന്ന കോളജ് വിദ്യാർഥികളുടെ ബസ് കൊള്ളക്കാർ ഹൈജാക്ക് ചെയ്യുകയും വിദ്യാർഥികളെ ബന്ധികളാക്കി രക്ഷപ്പെടാനും ശ്രമിക്കുന്നു. ബസ് വനമേഖലയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പേ വിദ്യാർഥികളെ സുരക്ഷിതരാക്കി മോഷ്ടാക്കളെ പിടികൂടാനുള്ള ശ്രമത്തിലാണ് കേരള–തമിഴ്നാട് പൊലീസ്. 

ഇരുസംസ്ഥാനങ്ങളിലെയും പൊലീസ് സേനയ്ക്കും കാര്യമായി ഒന്നും ചെയ്യാനാകുന്നില്ലെന്ന അവസ്ഥ വരുന്നതോടെ എൻഎസ്ജി കമാൻഡോ ഈ ഓപ്പറേഷൻ ഏറ്റെടുക്കുകയാണ്. ഒന്നര മണിക്കൂര്‍ മാത്രം ദൈര്‍ഘ്യമുള്ള ചിത്രം ആകാംഷഭരിതമായ നിമിഷങ്ങ ളിലൂടെ കടന്നുപോകുന്നു. ബസിലെ വിദ്യാർഥികളുടെ ആത്മ സംഘർഷങ്ങളും ചെറുത്തുനിൽപ്പും അവർ നേരിടുന്ന പീഡനങ്ങളും യാഥാർഥ്യത്തോടെ തന്നെ അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞു. 

സിനിമയിൽ ഉടനീളം ത്രില്ലർ മൂഡ് നിലനിർത്താനും സംവിധായ കന് സാധിച്ചു. ലോക്ഡൗൺ സമയത്ത് പതിനേഴ് ദിവസം കൊണ്ടാണ് വിനോദ് ഗുരുവായൂരും സംഘവും ‘മിഷൻ സി’ പൂർത്തിയാക്കിയത്. ഒടിടിക്കു വേണ്ടി നിർമിച്ച ചിത്രം പിന്നീട് പല കാരണങ്ങളാൽ തിയറ്റർ റിലീസിലേയ്ക്ക് എത്തുകയായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *