
ആറ്റിങ്ങല്‍: നാടിനെ തകര്‍ക്കുന്ന ബി.ജെ.പി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റിനും പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവിനുമെതിരെ ആറ്റിങ്ങലില്‍ എല്‍.ഡി.എഫ് സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു. സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ആര്‍.രാമു ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. അഡ്വ.ബി.സത്യന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.