Breaking News

മികവിന്റെ കേന്ദ്രമായി നിപ്മര്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ നിപ്മറിനെ മികവിന്റെ കേന്ദ്രമായി പ്രഖ്യാപിക്കുന്നു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയ്ക്ക് സമീപം കല്ലേറ്റുംകരയില്‍ ഭിന്നശേഷി ചികിത്സാ പുനരധിവാസ മേഖലയില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം നടത്തുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനെ (നിപ്മര്‍) മികവിന്റെ കേന്ദ്രമായി പ്രഖ്യാപിച്ചു. ഫെബ്രുവരി 6ന് നിപ്മര്‍ ആസ്ഥാനത്ത് രാവിലെ 10.30ന് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രഖ്യാപനം നടത്തിയത്.
പുനരധിവാസ ചികിത്സ മേഖലയില്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയും വൈദഗ്ധ്യവുമുള്ള സ്ഥാപനമാണ് സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള നിപ്മര്‍. 27 കോടി രൂപ ചെലവഴിച്ച് അത്യാധുനിക സൗകര്യങ്ങളുള്ള സ്പൈനല്‍ ഇന്‍ജുറി റീഹാബിലിറ്റേഷന്‍ യൂണിറ്റ്, അക്വാട്ടിക് റീഹാബിലിറ്റേഷന്‍ സെന്റര്‍, ആര്‍ട്ട് എബിലിറ്റി സെന്റര്‍, ഇയര്‍മോള്‍ഡ് ലാബ്, കോള്‍ ആന്‍ഡ് കണക്ട് ഇന്‍ഫര്‍മേഷന്‍ ഗേറ്റ് വേ ഫോര്‍ ഡിഫറന്റ്ലി ഏബിള്‍ഡ്, പ്രോസ്തെറ്റിക്സ് ആന്‍ഡ് ഓര്‍ത്തോടിക്സ് യൂണിറ്റ്, സെന്‍സറി പാര്‍ക്ക്, സെന്‍സറി ഗാര്‍ഡന്‍, വെര്‍ച്ച്വല്‍ റീഹാബിലിറ്റേഷന്‍ യൂണിറ്റ് തുടങ്ങിയ ആധുനിക സൗകര്യങ്ങളും പുതിയ തെറാപ്പി സംവിധാനങ്ങളും സജ്ജമാക്കിക്കൊണ്ടാണ് ഭിന്നശേഷി പുനരധിവാസ മേഖലയിലെ മികവിന്റെ കേന്ദ്രമായി സ്ഥാപനം വളര്‍ന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *