Breaking News

ഇനി ഓള്‍പാസില്ല; എട്ടാം ക്ലാസ് ജയിക്കാന്‍ ഈ വര്‍ഷം മുതല്‍ മിനിമം മാര്‍ക്ക് വേണം

തിരുവനന്തപുരം: ഈ വര്‍ഷം മുതല്‍ എട്ടാം ക്ലാസ് ജയിക്കാന്‍ മിനിമം മാര്‍ക്ക് വേണം. ഓള്‍പാസ് സംവിധാനം നിര്‍ത്തലാക്കുന്നതിന്റെ ഭാഗമായാണ് ഈ വര്‍ഷം എട്ടാം ക്ലാസില്‍ ജയിക്കാന്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധമാകകുന്നത്. അടുത്ത വര്‍ഷം ഒന്‍പതാം ക്ലാസിലും ജയിക്കാന്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കും. 2026-27 വര്‍ഷത്തില്‍ പത്താം ക്ലാസിലും ജയിക്കാന്‍ മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തും. വിദ്യാഭ്യാസ കോണ്‍ക്ലേവിന്റെ ശുപാര്‍ശ അംഗീകരിച്ച് മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടത്. മാര്‍ക്ക് വാരിക്കോരി നല്‍കുന്നത് വിദ്യാഭ്യാസത്തിന്റെ നിലവാരം കുറയാന്‍ ഇടയാക്കുമെന്ന വിമര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിദ്യാഭ്യാസ കോണ്‍ക്ലേവ് സംഘടിപ്പിച്ചിരുന്നു. നിലവില്‍ നിരന്തര മൂല്യനിര്‍ണയത്തിനും ഒപ്പം തന്നെ വിഷയങ്ങള്‍ക്കും കൂടി 30 ശതമാനം മതി.

അതുകൊണ്ടുതന്നെ എല്ലാവരും പാസാകുന്ന സാഹചര്യമാണുള്ളത്. ഇത് മാറ്റിയിട്ടാണ് ഓരോ വിഷയങ്ങള്‍ക്കും 30 ശതമാനം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള തീരുമാനം. ഇത് കൂടാതെ എഴുത്തുപരീക്ഷക്കും വേറെ മാര്‍ക്ക് വേണം. പഠിക്കാതെ പാസാകാന്‍ പറ്റില്ലെന്ന രീതിയാണ് നിലവില്‍ വരാന്‍ പോകുന്നത്. ഘട്ടഘട്ടമായിട്ടാണ് ഇത് നടപ്പിലാക്കുക. അടുത്ത വര്‍ഷം ഒന്‍പതാം ക്ലാസിലും പിന്നീട് 2026-27 വര്‍ഷങ്ങളില്‍ പത്താം ക്ലാസിലും ഈ നിബന്ധന കൊണ്ടുവരാനാണ് തീരുമാനം. മിനിമം മാര്‍ക്ക് കൊണ്ടുവരുന്നതിനെ സിപിഎം അനുകൂല അധ്യാപക സംഘടനയായ കെഎസ് ടിഎ യും ശാസ്ത്ര സാഹിത്യ പരിഷത്തും എതിര്‍ത്തിരുന്നു. സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ പുറന്തള്ളപ്പെടുമെന്ന ആശങ്കയാണ് സംഘടനകള്‍ പങ്ക് വെച്ചത്. സിപിഎം ഇടപെടല്‍ കാരണം കെഎസ് ടി എ പിന്നീട് അയഞ്ഞു. മിനിമം മാര്‍ക്ക് ഒറ്റയടിക്ക് നടപ്പാക്കരുതെന്ന നിലയിലേക്ക് നിലപാട് മാറ്റി .

Related posts

Leave a Reply

Your email address will not be published. Required fields are marked *