Breaking News

വർക്കലയിൽ സൗജന്യ യോഗ ഇൻസ്ട്രക്ടർ കോഴ്സിന് തുടക്കം; അന്താരാഷ്ട്ര യോഗ ദിനവും ആചരിച്ചു

വർക്കല: കേന്ദ്ര സർക്കാരിന്റെ മിനിസ്ട്രി ഓഫ് സ്കിൽ ഡെവലപ്‌മെന്റ് ആൻഡ് എന്റർപ്രണർഷിപ്പിന് കീഴിലുള്ള ജൻ ശിക്ഷൻ സംസ്ഥാൻ മുഖേന ശ്രീ വിദ്യാധിരാജ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ യോഗ ഇൻസ്ട്രക്ടർ കോഴ്സിന്റെ ആദ്യ ബാച്ച് ഉദ്ഘാടനവും അന്താരാഷ്ട്ര യോഗ ദിനാചരണവും വർക്കല കുരക്കണ്ണിയിലെ ശ്രീ വിവേകാനന്ദ എൻ.എസ്.എസ്. കരയോഗം ഹാളിൽ നടന്നു.

കേന്ദ്ര സർക്കാർ അംഗീകാരമുള്ള വൊക്കേഷണൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നതും യോഗ പരിശീലകനായി പ്രവർത്തിക്കാൻ യോഗ്യത നൽകുന്നതുമായ മൂന്ന് മാസത്തെ കോഴ്സിന്റെയും യോഗ ദിനാചരണത്തിന്റെയും ഉദ്ഘാടനം ജൻ ശിക്ഷൻ സംസ്ഥാൻ ഡയറക്ടർ കെ.ബി. സതീഷ് നിർവഹിച്ചു.ശ്രീ വിദ്യാധിരാജ ഫൗണ്ടേഷൻ ചെയർമാൻ വെങ്ങാനൂർ ഗോപകുമാർ അധ്യക്ഷത വഹിച്ചു. സിനിമ-സീരിയൽ ഡബ്ബിങ് ആർട്ടിസ്റ്റ് രശ്മി സുരേഷ് (ബാഹുബലി) മുഖ്യാതിഥിയായി പങ്കെടുത്തു.

ശ്രീ വിദ്യാധിരാജ ഫൗണ്ടേഷൻ ഭാരവാഹി അനിൽകുമാർ ആലന്തറ, ബിജെപി മണ്ഡലം പ്രസിഡന്റ് അഡ്വ. ജോബിൻ, മുൻ വർക്കല മുനിസിപ്പൽ കൗൺസിലർ ജി. സുനിൽകുമാർ, വെട്ടൂർ പഞ്ചായത്ത് അംഗം സനിൽ സലിം, കരയോഗം സെക്രട്ടറി ഹരികുമാർ എന്നിവർ പ്രസംഗിച്ചു.വന്ദേമാതരത്തോടെ ആരംഭിച്ച പരിപാടിയിൽ യോഗ അധ്യാപികയും വർക്കല മുനിസിപ്പൽ കൗൺസിലറുമായ പ്രിയ ഗോപൻ സ്വാഗതവും അനുശ്രീ നന്ദിയും രേഖപ്പെടുത്തി.യോഗ ദിനത്തോടനുബന്ധിച്ച് പ്രത്യേക യോഗ പരിശീലനവും സോനുവിന്റെ യോഗപ്രദർശനവും അരങ്ങേറി.
യോഗ ഇൻസ്ട്രക്ടർ കോഴ്സുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്:
പ്രിയ ഗോപൻ (യോഗ ടീച്ചർ)
???? 9946554622.

Related posts

Leave a Reply

Your email address will not be published. Required fields are marked *