Breaking News

വേള്‍ഡ് ഹിയറിംഗ് ദിനാചരണം: എസ്.എന്‍.മിഷന്‍ ഹോസ്പിറ്റലില്‍ സൗജന്യ ഇ.എന്‍.ടി ക്യാമ്പ്

വര്‍ക്കല: വേള്‍ഡ് ഹിയറിംഗ് ദിനാചരണത്തിന്റെ ഭാഗമായി സൗജന്യ ഇ.എന്‍.ടി ക്യാമ്പ് തുടങ്ങി. ഇന്ന് രാവിലെ 10 മണിക്ക് ആരംഭിച്ച ക്യാമ്പ് ശനി, ഞായര്‍ ദിവസങ്ങളിലും ഉണ്ടായിരിക്കും. ശനിയാഴ്ച രാവിലെ 10 മുതല്‍ 12 വരെയും ഉച്ചയ്ക്ക് 2 മുതല്‍ 4 വരെയും ക്യാമ്പ് നടക്കും. ഞായറാഴ്ച 10 മണിക്ക് ആരംഭിക്കുന്ന ക്യാമ്പ് 12 മണിക്ക് അവസാനിക്കും. വിദഗ്ധരായ ഡോര്‍കര്‍മാരുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പില്‍ പങ്കെടുക്കുന്ന രോഗികള്‍ക്ക് ഫ്രീ കണ്‍സള്‍ട്ടേഷനും സര്‍ജറി നിര്‍ദ്ദേശിക്കുന്ന രോഗികള്‍ക്ക് 20% പ്രത്യേക ഇളവും ലഭിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9400050200, 0470 2602249, 2601228 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *