

വർക്കല: വർക്കല നഗരസഭ ഉദ്യോഗസ്ഥരെ ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ നാലുപേരെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു.ശ്രീനിവാസപുരം ലക്ഷം വീട്ടിൽ സവാദിന്റെ മകൻ ഷമീർ (29),രഘുനാഥപുരം ചരുവിള വീട്ടിൽ അബ്ദുൾ റഷീദിന്റെ മകൻ അൽ റബീൻ(28), ശ്രീനിവാസപുരം മന്നാനിയ ലക്ഷം വീട്ടിൽ ഹനീഫയുടെ മകൻ സുനിൽ (48), ശ്രീനിവാസപുരം ഹൈഫ മൻസിലിൽ നാസിമുദ്ദീൻ മകൻ മുഹമ്മദ് നൗഫൽ (25) എന്നിവരെയാണ് വർക്കല പോലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച വൈകുന്നേരം നാലര മണിയോടെയാണ് അക്രമിസംഘം നഗരസഭ ഉദ്യോഗസ്ഥരെ ആക്രമിച്ചത് നഗരസഭ വാഹനവും അക്രമി സംഘം അടിച്ചു തകർത്തിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ഉദ്യോഗസ്ഥരുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ ഇന്ന് രാവിലെ ആണ് പോലീസ് പ്രതികളെ പിടികൂടിയത് .
സഹദ് എന്നയാളാണ് അക്രമിസംഘത്തിന് നേതൃത്വം നൽകിയതെന്ന് നഗരസഭാ ഉദ്യോഗസ്ഥർ പോലീസിന് മൊഴി നൽകിയിരുന്നു, എന്നാൽ ഇയാൾ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.
കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടോയെന്ന പരിശോധനയ്ക്കിടെയാണ് നഗരസഭ ഉദ്യോഗസ്ഥർക്ക് നേരെ പ്രതികൾ ആക്രമണം അഴിച്ചുവിട്ടത്. ഡി.വൈ.എസ്.പി ബാബുക്കുട്ടന്റ്റെ നേതൃത്വത്തിൽ എസ് .എച്ച് .ഓ ദ്വിജേഷ് എസ് .ഐ സേതുനാഥ് ,ഷംസുദ്ദീൻ കുഞ്ഞ്, വിപിൻ, എ . എസ്.ഐ ജയപ്രസാദ്, വിനോദ്, ഇർഷാദ്, ഷിജു, സുധീർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് സ്ത്രീകളുൾപ്പെടെയുള്ള കൂടുതൽ പ്രതികൾക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഡി.വൈ.എസ്പി ബാബുക്കുട്ടൻ പറഞ്ഞു.