Breaking News

വായന ദിനത്തിൽ പുസ്തക വിതരണം : മാതൃകയായി വർക്കല ജനമൈത്രി പോലീസ്

വർക്കല:വായനാ ദിനത്തിന്റെ ഭാഗമായി വർക്കല പോലീസ് സ്റ്റേഷനിൽ പുസ്തക വിതരണം നടന്നു. നല്ല വായനയും ഉയർന്ന ചിന്തയും കൃത്യമായ സാമൂഹിക ബോധവും നിയതമായ കാഴ്ചപ്പാടും ധാർമികത യും നമുക്ക് ഉണ്ടെങ്കിൽ മദ്യവും മയക്ക് മരുന്നും മറ്റ് ലഹരി വസ്തുക്കളും നമ്മെ സ്വാധീനിക്കില്ല എന്നുള്ള ബുക്ക്‌ലറ്റുകളും സ്ത്രീകൾക്കും കുട്ടികൾക്കും ആയുള്ള ജനമൈത്രി പോലീസിന്റെ ജാഗ്രതാ നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്ന പുസ്തകങ്ങളും ആണ് വിതരണം നടത്തിയത്. സ്റ്റേഷനിൽ പരാതി നൽകാൻ എത്തുന്നവർക്ക് പുസ്തകം നൽകിക്കൊണ്ട് വർക്കല പോലീസ് സ്റ്റേഷൻ SHO ദ്വിജേഷ് പുസ്തക വിതരണം ഉത്ഘാടനം ചെയ്തു. ജനമൈത്രി ബീറ്റ് ഓഫീസർ ജയപ്രസാദ്, അഡീഷണൽ SI ചന്ദ്രബാബു , എന്നിവർ പുസ്തക വിതരണത്തിന് നേതൃത്വം കൊടുത്തു. വർക്കല ജനമൈത്രി പോലീസ് ഇത്തരത്തിൽ ഉള്ള പ്രവർത്തനങ്ങൾ കൊണ്ട് വീണ്ടും സമൂഹത്തിന് മാതൃക ആവുകയാണ് .

Related posts

Leave a Reply

Your email address will not be published. Required fields are marked *