Breaking News

പുഷ്പക്കൃഷി വിളവെടുപ്പ്

വര്‍ക്കല: ഇടവ ഗ്രാമ പഞ്ചായത്തിലെ കൃഷിക്കൂട്ടങ്ങള്‍ വിളയിച്ച പുഷ്പക്കൃഷിയുടെ വിളവെടുപ്പ് നടന്നു. വിളവെടുപ്പിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക് നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്തിലെ നന്മ, ചെറുപുഷ്പം എന്നീ കൃഷിക്കൂട്ടങ്ങള്‍ അഞ്ച് ഏക്കര്‍ വസ്തുവില്‍ വിളയിച്ച ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പിന്റെ ഉദ്ഘടനമാണ് നടന്നത്. എം.ജി.എന്‍.ആര്‍.ഇ.ജി.എസ് തൊഴിലാളികളായ വനിതകള്‍ ചേര്‍ന്ന് രൂപീകരിച്ച കൃഷിക്കൂട്ടങ്ങളാണ് പുഷ്പകൃഷി വിളയിച്ചെടുത്തത്. ഇടവ കൃഷിഭവന്റെയും എം.ജി.എന്‍.ആര്‍.ജി.എസിന്റെയും സഹായത്തോടെയാണ് പുഷ്പകൃഷി നടത്തിയത്. ശരാശരി ദിനം പ്രതി 10കിലോ പൂക്കള്‍ ലഭിക്കുന്ന തരത്തിലാണ് ഇവിടെ പൂക്കള്‍ വിളയിക്കുന്നത്.

ക്ഷേത്രങ്ങള്‍, പൂക്കടകള്‍ എന്നിവിടങ്ങളില്‍ കിലോക്ക് 100, 110രൂപ നിരക്കിലാണ് പൂക്കള്‍ വില്‍ക്കുന്നത്. ഓണക്കാലം ലക്ഷ്യമാക്കി നന്മ, ചെറുപുഷ്പം കൃഷിക്കൂട്ടങ്ങള്‍ ചേന, ചേമ്പ്, വാഴ, മഞ്ഞള്‍, പടവലം, കപ്പ എന്നിവയും വിളവെടുപ്പിനായി ഒരുക്കിയിട്ടുണ്ട്. കൃഷിക്കൂട്ടങ്ങളുടെ ഭാരവാഹികളായ ജെ.ഹലീമ ബീവി, അനിത ഇബ്രാഹിം, അഞ്ജലി.എസ് എന്നിവരെയും മറ്റു പ്രവര്‍ത്തകരെയും ചടങ്ങില്‍ പങ്കെടുത്തവര്‍ അഭിനന്ദിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ശുഭ.ആര്‍.എസ്.കുമാര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ഹര്‍ഷാദ് സാബു, ബിന്ദു.സി, മെമ്പര്‍മാരായ ജെസ്സി.ആര്‍, സിമിലിയ, കൃഷി ഓഫീസര്‍ അനശ്വര.ആര്‍.എസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *