

ആറ്റിങ്ങല്‍: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിതരെ സഹായിക്കുന്നതിനായി ആറ്റിങ്ങല്‍ നഗരസഭയിലെ മേലാറ്റിങ്ങല്‍ ഗവ എല്‍പിഎസിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നു. സ്കൂള്‍ അങ്കണത്തില്‍ വച്ച് സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം വരുന്ന ഓഗസ്റ്റ് 15 രാവിലെ 9 മണിക്ക് നഗരസഭ ചെയര്‍പേഴ്സണ്‍ അഡ്വഎസ്.കുമാരി നിര്‍വഹിക്കും. മുന്‍കൂട്ടി ബുക്കിംഗ് സ്വീകരിച്ച ശേഷം ചിക്കന്‍ ബിരിയാണി പായ്ക്കറ്റുകളിലാക്കി 100 രൂപ വിലയിട്ട് നല്‍കും. ഇത്തരത്തില്‍ സമാഹരിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാനാണ് തീരുമാനം.






