Breaking News

വർക്കലയിൽ ഫയർഫോഴ്സ് ,വയോധികന് രക്ഷകരായി

വർക്കല: പിന്നമൂട് റെയിൽവേ ഗേറ്റിനു ഏകദേശം 200 മീറ്റർ മാറി റെയിൽവേ ട്രാക്കിൽ തലക്ക് പൊട്ടൽ സംഭവിച്ചുരക്തം വാർന്ന നിലയിൽ കിടന്നയാളെ ഫയർ ഫോഴ്സ് രക്ഷപെടുത്തി. ട്രെയിൻ വരുന്നത് കണ്ടതുകൊണ്ട് പെട്ടെന്ന് പാളം മുറിച്ചു കടക്കാൻ ശ്രമിക്കവേ കാൽതട്ടി വീഴുകയായിരുന്നു. വർക്കല കണ്ണമ്പ പുതുവൽവിള വീട്ടിൽ ഗോപാലകൃഷ്ണനാണ് (71 ) അപകടത്തിൽപ്പെട്ടത്.

അതുവഴി അടുത്ത ട്രാക്കിലൂടെ കടന്നുപോയ തിരുവനന്തപുരം എക്സ്പ്രസ്സ് ട്രെയിനിന്റെ ലോക്കോപൈലറ്റ് വർക്കല റെയിൽവേ സ്റ്റേഷൻ മാസ്റ്ററെ വിവരമറിയിക്കുകയായിരുന്നു. അല്പസമയത്തിനുള്ളിൽ വിവരമറിഞ്ഞ് എത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഒന്നര കിലോമീറ്ററോളം ദൂരം റെയിൽവേ ട്രാക്കിലൂടെ ഓടിയാണ് അപകടത്തിൽപ്പെട്ടയാളെ കണ്ടെത്തിയത് . രക്തംവാർന്ന് കിടന്ന വയോധികനെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ആംബുലൻസിൽ വർക്കല താലൂക്ക് ആശുപത്രിയി ലെത്തിക്കുകയും , അവിടെനിന്ന് വിദഗ്ധ പരിശോധനക്കായി പാരിപ്പള്ളി മെഡിക്കൽ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *