Breaking News

ഫെഫ്ക പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്‌സ് യൂണിയന്‍ ഓഫീസ് മന്ദിരത്തിന് തറക്കല്ലിട്ടു

ഫെഫ്ക പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്‌സ് യൂണിയന്‍ ഓഫീസ് മന്ദിരത്തിന് കേരള ഫിലിം ചേമ്പര്‍ പ്രസിഡന്റ് ജി.സുരേഷ്‌കുമാര്‍ തറക്കല്ലിടുന്നു

കൊച്ചി: ഫെഫ്ക പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്‌സ് യൂണിയന്‍ ഓഫീസ് മന്ദിരത്തിന് തറക്കല്ലിട്ടു. കേരള ഫിലിം ചേമ്പര്‍ പ്രസിഡന്റ് ജി.സുരേഷ്‌കുമാറാണ് തറക്കല്ലിടീല്‍ കര്‍മ്മം നിര്‍വഹിച്ചത്. 2500 ചതുരശ്ര അടിയില്‍ എറണാകുളം കതൃക്കടവ് മൈത്രി ലൈനിലാണ് ഓഫീസ് മന്ദിരം നിര്‍മ്മിക്കുന്നത്.
ഫെഫ്ക എക്‌സിക്യുട്ടീവ്‌സ് യൂണിയന്‍ പ്രസിഡന്റ് ഗിരീഷ് വൈക്കം, ജനറല്‍ സെക്രട്ടറി സെവന്‍ ആര്‍ട്‌സ് മോഹന്‍, ട്രഷറര്‍ അനില്‍ മാത്യു, ജോയിന്റ് സെക്രട്ടറിമാരായ സേതു അടൂര്‍, ഷാജി പട്ടിക്കര, കമ്മിറ്റിയംഗങ്ങളായ കണ്ണന്‍ പട്ടാമ്പി, നോബിള്‍ ജേക്കബ്, ക്ലിന്റണ്‍ പെരേര, മനേജ് കാരന്തൂര്‍, സുധീര്‍ പേരൂര്‍ക്കട, രാജേഷ് തിലകം, കെ.എന്‍.രവീന്ദ്രനാഥ്, ജയശീലന്‍ സദാനന്ദന്‍, ഷാഫി ചെമ്മാട് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *