Breaking News

ചെമ്മരുതി പഞ്ചായത്തില്‍ കര്‍ഷകദിനാചരണം സംഘടിപ്പിച്ചു

ചെമ്മരുതി പഞ്ചായത്തില്‍ കര്‍ഷകദിനാചരണം അഡ്വ.വി.ജോയി എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

വര്‍ക്കല: വര്‍ക്കല ചെമ്മരുതി പഞ്ചായത്തില്‍ കര്‍ഷകദിനാചരണം സംഘടിപ്പിച്ചു. ഇന്ന് രാവിലെ 10.30ന് ചെമ്മരുതി പഞ്ചായത്ത് മിനി ആഡിറ്റോറിയത്തില്‍ കൂടിയ യോഗത്തില്‍ അഡ്വ.വര്‍ക്കല ജോയി എം.എല്‍.എ കര്‍ഷക ദിനാചരണം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ചെമ്മരുതി പഞ്ചായത്തിലെ തെരഞ്ഞെടുത്ത മാതൃകാ കര്‍ഷകരെ ആദരിച്ചു.

കര്‍ഷകദിനാചരണത്തോടനുബന്ധിച്ച് നടന്ന കാര്‍ഷികോല്‍പന്നങ്ങളുടെ വിപണന മേള
കര്‍ഷകദിനാചരണത്തോടനുബന്ധിച്ച് മുതിര്‍ന്ന കര്‍ഷകരെ ആദരിച്ചപ്പോള്‍

ചെമ്മരുതി പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക ബിറില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൃഷി ഓഫീസര്‍ റോഷ്ന.എസ് സ്വാഗതം പറഞ്ഞു. കര്‍ഷക ദിനവുമായി ബന്ധപ്പെട്ട് കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും സംഘടിപ്പിപ്പിച്ചു. പഞ്ചായത്ത് അംഗങ്ങള്‍, കൃഷിഭവന്‍ ജീവനക്കാര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *