
വർക്കല: വീടിൻറെ ഗോവണി പടിയിൽ നിന്ന് താഴേക്ക് വീണ കോവിഡ് രോഗിയെ ധീരമായി രക്ഷപ്പെടുത്തി അയിരൂർ പോലീസ്. എ.എസ്.ഐ ഷിർജുവാണ് ഈ ഉത്തരവാദിത്വം ധീരതയോടെ ഏറ്റെടുത്തത്. വെള്ളിയാഴ്ച പുലർച്ചെ 3.30 നായിരുന്നു സംഭവം. പനയറ തച്ചോട് സ്വദേശിയായ കോവിഡ് രോഗിയാണ് വീടിൻറെ കോണിപ്പടിയിൽ നിന്ന് താഴേക്ക് വീണത്. തിങ്കളാഴ്ച കോവിഡ് സ്ഥിതീകരിച്ച ഇദ്ദേഹം വീട്ടിൽ തന്നെ കൊറണ്ടൈനിൽ കഴിയുകയായിരുന്നു. പുലർച്ചെ 3 30ന് കുടിക്കാനുള്ള വെള്ളം എടുക്കാൻ മുകളിലത്തെ നിലയിൽ നിന്ന് ഗോവണി ഇറങ്ങിയപ്പോഴാണ് കാൽ വഴുതി താഴെ വീണത്.
വീഴ്ചയുടെ ആഘാതത്തിൽ തല തറയിലിടിച്ചു ഗുരുതരമായി പരിക്കേറ്റിരുന്നു. കോവിഡ് സ്ഥിതീകരിച്ചിരുന്നതിനാൽ അദ്ദേഹത്തെ പിടിച്ചു എഴുന്നേൽപ്പിക്കാൻ മറ്റുള്ളവർ ഭയപ്പെടുകയായിരുന്നു . തുടർന്ന് അയിരൂർ പൊലീസിനെ വിവരമറിയിച്ചു, ഉടൻതന്നെ എ.എസ്.ഐ ഷിർജു, പോലീസ് ഡ്രൈവറെയും കൂട്ടി സംഭവസ്ഥലത്തെത്തി. ഇതിനോടകം പോലീസ് തന്നെ ആംബുലൻസ് വിളിച്ചുവരുത്തിയിരുന്നു. മറ്റുള്ളവർ മടിച്ചു നിന്നതോടെ എ.എസ്.ഐ ഷിർജു തന്നെയാണ് പരിക്കേറ്റയാളെ താങ്ങിയെടുത്ത് ആംബുലൻസിലേക്ക് കയറ്റി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് അയച്ചത്. ഇദ്ദേഹം അപകടനില തരണം ചെയ്തതായി ആണ് ലഭിക്കുന്ന വിവരം. സ്വന്തം സുരക്ഷ നോക്കാതെ മനുഷ്യത്വപരമായ നിലപാട് സ്വീകരിച്ച അയിരൂർ എ.എസ്.ഐ
യുടെ സമയോചിതമായ ഇടപെടലാണ് ഒരു കോവിഡ് രോഗിയുടെ ജീവൻ രക്ഷിച്ചത് എന്ന കാര്യത്തിൽ സംശയമില്ല.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം …