Breaking News

കേരളത്തില്‍ ശനിയും ഞായറും അവശ്യ സര്‍വീസുകള്‍ മാത്രം

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേരളത്തില്‍ ശനിയും ഞായറും അവശ്യ സര്‍വീസുകള്‍ക്ക് ഒഴികെ നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ശനിയാഴ്ച ദിവസം സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയും നല്‍കും.
കോവിഡ് വാക്‌സിന്‍ വിതരണത്തിലെ തിക്കുംതിരക്കും ഒഴിവാക്കാന്‍ കൂടുതല്‍ പേര്‍ക്ക് ഓണ്‍ലൈന്‍ വഴി രജിസ്ട്രേഷന്‍ നടത്താനും പ്രത്യേക സമയം അനുവദിച്ച് വാക്സിനേഷന്‍ നടത്താനും തീരുമാനിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ആയി നടത്താനും നിര്‍ദേശമുണ്ട്.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടക്കമുള്ളവയില്‍ 50 ശതമാനം ജീവനക്കാര്‍ മാത്രം ഓഫീസില്‍ ജോലിക്കെത്തിയാല്‍ മതിയെന്നും തീരുമാനിച്ചിട്ടുണ്ട്. വീട്ടിലിരുന്നുള്ള ജോലി പരമാവധി പ്രോത്സാഹിപ്പിക്കും. മുഖ്യമന്ത്രി വൈകിട്ട് ആറുമണിക്ക് നടത്തുന്ന പത്രസമ്മേളനത്തില്‍ നിയന്ത്രണങ്ങളുടെ വിശദാംശങ്ങള്‍ അറിയിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *