
വര്‍ക്കല: നിയമസഭ തെരഞ്ഞെടുപ്പിനായി വര്‍ക്കല മണ്ഡലത്തില്‍ സജ്ജീകരിക്കുന്നത് 275 ബൂത്തുകള്‍. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആയിരത്തില്‍ കൂടുതല്‍ വോട്ടര്‍മാരുള്ള ബൂത്തുകളെ രണ്ടായി വിഭജിച്ചതോടെയാണ് ഇത്തവണ ബൂത്തുകളുടെ എണ്ണം 275-ല്‍ എത്തിയത്. ആയിരത്തില്‍ കൂടുതല്‍ വോട്ടര്‍മാരുള്ള ബൂത്തുകളെ 55 ശതമാനം വോട്ടര്‍മാരും, 45 ശതമാനം വോട്ടര്‍മാരും ഉള്ള രണ്ട് ബൂത്തുകളാക്കി തിരിക്കും. രണ്ട് ബൂത്തുകളും അടുത്തടുത്തായിരിക്കും.
85545 പുരുഷന്മാരും 99164 സ്ത്രീകളും ഉള്‍പ്പെടെ മണ്ഡലത്തില്‍ ആകെ 1,84,709 വോട്ടര്‍മാരാണ് ഉള്ളത്. മണ്ഡലത്തിലെ പ്രശ്‌നബാധിത ബൂത്തുകളുടെ എണ്ണം 13 ആണ്. അതീവ പ്രശ്‌നബാധിത ബൂത്തുകള്‍ ഇല്ല. 3 പ്രശ്‌നബാധിത മേഖലകളാണ് മണ്ഡലത്തിലുള്ളത്. 13 പ്രശ്‌നബാധിത ബൂത്തുകളില്‍ 4 എണ്ണം അയിരൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലും 2 എണ്ണം വര്‍ക്കല പോലീസ് സ്‌റ്റേഷന്‍ പരിധിയിലും 5 എണ്ണം കല്ലമ്പലം പോലീസ് സ്‌റ്റേഷന്‍ പരിധിയിലും 2 എണ്ണം പള്ളിക്കല്‍ സ്റ്റേഷന്‍ പരിധിയിലുമാണ്.