
തിരുവനന്തപുരം: ശിവസേന സംസ്ഥാന അധ്യക്ഷന്‍ എം.എസ്.ഭുവനചന്ദ്രനെതിരെ ചിലര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണെന്ന് ശിവസേന സംസ്ഥാന നയരൂപീകരണ കണ്‍വീനര്‍ ബിനുദാസ് കഴക്കൂട്ടം. ഇതിന് പിന്നില്‍ ചില ക്രിമിനലുകളാണെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.
കേരളത്തിലെ മുഴുവന്‍ അംഗങ്ങളും, പാര്‍ട്ടിയുടെ പോഷക സംഘടനകളും സംസ്ഥാന അധ്യക്ഷന്‍ എം.എസ്.ഭുവനചന്ദ്രന് കീഴില്‍ ഒറ്റക്കെട്ടാണ്. സ്വന്തം ജീവിതം പോലും പ്രസ്ഥാനത്തിനും ഹൈന്ദവ ധര്‍മ്മത്തിനും വേണ്ടി സമര്‍പ്പിച്ച വ്യക്തിയാണ് അദ്ദേഹം. സ്വന്തമായി ബാങ്ക് അക്കൗണ്ട് പോലും ഇല്ലാതെ പാര്‍ട്ടി ഓഫീസില്‍ ജീവിതം നയിക്കുന്ന ഋഷി തുല്യനാണ് ശിവസേന സംസ്ഥാന അധ്യക്ഷന്‍-ബിനുദാസ് വ്യക്തമാക്കി.
ശിവസേനയില്‍നിന്നും ഒരാള്‍ പോലും പാര്‍ട്ടി വിട്ട് പോകുകയോ മറ്റൊരു സംഘടന രൂപീകരിക്കുകയോ ചെയ്തിട്ടില്ല. ഇപ്പോള്‍ ഭാരതീയ ശിവസേന സംസ്ഥാന പ്രസിഡന്റ് എന്നവകാശപ്പെടുന അനില്‍ ദാമോദറിനെതിരെ പരാതിയുമായി ഒരു വനിത സംസ്ഥാന അധ്യക്ഷനെ സമീപിച്ചിരുന്നു. തന്റെ മകന് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തു എന്നായിരുന്നു അവരുടെ പരാതി. തട്ടിപ്പ് ബോധ്യപ്പെട്ട സാഹചര്യത്തില്‍ ഇയാളെ 6 മാസം മുന്‍പ് ശിവസേനയില്‍നിന്ന് പുറത്താക്കിയതാണ്.
തുടര്‍ന്ന് തട്ടിപ്പിന് ഇരയായ വനിതക്ക് സഹായങ്ങള്‍ ചെയ്ത് നല്‍കിയത് ശിവസേന പ്രവര്‍ത്തകരായിരുന്നു. അതിന്റെ വൈരാഗ്യമാണ് ശിവസേന സംസ്ഥാന അധ്യക്ഷനെതിരായ കുപ്രചരണങ്ങള്‍ക്ക് പിന്നില്‍. അനില്‍ ദാമോദറും, ശ്രീരാമസേന, ഹനുമാന് സേന, എല്‍.ജെ.പി തുടങ്ങിയ സംഘടനകളില്‍ നിന്ന് സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ പുറത്താക്കപ്പെട്ട ചില വ്യക്തികളും ചേര്‍ന്ന് ഭാരതീയ ശിവസേന എന്ന പേരില്‍ അംഗീകാരം ഇല്ലാത്ത സംഘടന രൂപീകരിച്ച് കുപ്രചരണങ്ങള്‍ നടത്തുകയാണ്. ഇത്തരം തട്ടിപ്പുകാരുടെ വലയില്‍ വീഴാതിരിക്കാന്‍ പൊതുജനങ്ങളും മാധ്യമ സുഹൃത്തുക്കളും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു.