Breaking News

തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങി മുഖ്യമന്ത്രി: ആദ്യം പിണറായിയില്‍

പിണറായി വിജയന്‍ (ഫയല്‍ ചിത്രം)

കണ്ണൂര്‍: രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്ക് വിരാമമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങി. കണ്ണൂര്‍ പിണറായി പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് അവലോകനമായിരുന്നു ആദ്യ പരിപാടി. വൈകുന്നേരം ധര്‍മടത്തെ അവലോകന യോഗത്തിലും പങ്കെടുത്തു. എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് പിണറായി കണ്ണൂര്‍ ജില്ലയിലെത്തിയത്. പാറപ്രം – മേലൂര്‍ക്കടവ് അപ്രോച്ച് റോഡ് സന്ദര്‍ശിച്ച മുഖ്യമന്ത്രി മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. വരും ദിവസങ്ങളില്‍ കണ്ണൂര്‍, പെരളശേരി, അഞ്ചരക്കണ്ടി തുടങ്ങിയ ഏഴു സ്ഥലങ്ങളില്‍ തിരഞ്ഞെടുപ്പ് പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *