Breaking News

സ്റ്റോപ്പിൽ ഇറങ്ങാൻ വൈകിയതിന് വയോധികന് മർദനം; കെഎസ്ആർടിസി ഡ്രൈവർക്കെതിരെ കേസ്

തിരുവനന്തപുരം: സ്റ്റോപ്പിൽ ഇറങ്ങാൻ വൈകിയെന്ന കാരണത്താൽ കെഎസ്ആർടിസി ബസ് ഡ്രൈവർ വയോധികനെ മർദിച്ചുവെന്ന പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തിരുവനന്തപുരം വട്ടപ്പാറ സ്വദേശിയായ ഭദ്രനാണ് മർദനമേറ്റത്.

വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. ചാലയിൽ കച്ചവടക്കാരനായ ഭദ്രൻ കിഴക്കേകോട്ടയിൽ നിന്നാണ് ബസ്സിൽ കയറിയത്. സ്റ്റോപ്പിൽ ഇറങ്ങാൻ വൈകിയതിനെ തുടർന്ന് ഡ്രൈവർ പ്രകോപിതനായതായാണ് ആരോപണം.
കമ്പി കൊണ്ട് തലക്കടിക്കുകയും തുടർന്ന് നെഞ്ചിൽ ചവിട്ടി ബസിൽ നിന്ന് പുറത്തേക്ക് തള്ളിയിട്ടുവെന്നും ഭദ്രൻ പൊലീസിനോട് മൊഴി നൽകി. സംഭവത്തിൽ വട്ടപ്പാറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *