Breaking News

വി.ഡി.സതീശനെതിരെ ഇ.ഡി അന്വേഷണം

തിരുവനന്തപുരം: വിജിലന്‍സിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ ഇ.ഡിയും അന്വേഷണം തുടങ്ങി. പുനര്‍ജനി പദ്ധതിയുടെ പേരില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിദേശത്തു നിന്നും പണം പിരിച്ചുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി പ്രാഥമിക അന്വേഷണം നടത്തുന്നത്. പ്രളയാനന്തരം തന്റെ മണ്ഡലമായ പറവൂരില്‍ വിഡി സതീശന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ പദ്ധതിയാണ് പുനര്‍ജനി പദ്ധതി. ഇതേ പദ്ധതിയുടെ പേരില്‍ സംസ്ഥാന സര്‍ക്കാരും വി.ഡി.സതീശനെതിരെ വിജിലന്‍സും അന്വേഷണം നടത്തിവരികയാണ്.

വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചിട്ടുണ്ടോ എന്നതാണ് ഇ.ഡി പ്രധാനമായും പരിശോധിക്കുക. പദ്ധതിയുമായി ബന്ധപ്പെട്ട വി.ഡി സതീശന്റെ വിദേശയാത്ര, പണപ്പിരിവ്, പണത്തിന്റെ വിനിയോഗം എന്നിവയും ഇ.ഡി പരിശോധിക്കും. ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ടുള്ള വിവര ശേഖരണം ഇ.ഡി ആരംഭിച്ചിട്ടുണ്ട്. വിജിലന്‍സും ഇക്കാര്യത്തില്‍ പ്രാഥമിക അന്വേഷണമാണ് നടത്തി വരുന്നത്. വി.ഡി.സതീശനെതിരെ ചാലക്കുടി കാതിക്കൂടം ആക്ഷന്‍ കൗണ്‍സിലാണ് പരാതി നല്‍കിയത്. ആരോപണം കഴമ്പുള്ളതാണെന്ന് തെളിഞ്ഞാല്‍ വിശദമായ അന്വേഷണം നടത്തിയേക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *