Breaking News

ബംഗാളില്‍ ഭക്ഷ്യമന്ത്രി രതിന്‍ ഘോഷിന്റെ വസതിയില്‍ ഇ.ഡി റെയ്ഡ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഭക്ഷ്യമന്ത്രി രതിന്‍ ഘോഷിന്റെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) റെയ്ഡ്. മധ്യംഗ്രാം മുന്‍സിപ്പല്‍ കോര്‍പറേഷന്റെ ചെര്‍മാനായിരിക്കെ രതിന്‍ ഘോഷ് അനര്‍ഹരായവര്‍ക്കു തൊഴില്‍ വാഗ്ദാനം ചെയ്തു പണം കൈപ്പറ്റിയെന്ന് ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി അദ്ദേഹത്തിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്. രതിന്‍ ഘോഷ് 2014-2018 കാലഘട്ടത്തില്‍ സംസ്ഥാനത്തെ വിവിധ തദ്ദേശ സ്ഥാപനങ്ങള്‍ വഴി 1500ഓളം പേര്‍ക്ക് അനധികൃതമായി തൊഴില്‍ നല്‍കിയെന്നാണ് ആരോപണം.

മധ്യംഗ്രാമില്‍നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയാണ് രതിന്‍. തൊഴിലിനു കോഴ വാങ്ങിയെന്ന കേസുമായി ബന്ധപ്പെട്ടു തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജിയെ ഇ.ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനിടെയാണ് ബംഗാളില്‍ മറ്റൊരു മന്ത്രിയുടെ വീട്ടിലും ഇത്തരത്തില്‍ പരിശോധന നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്. രതിന്‍ ഘോഷിന്റെ കൊല്‍ക്കത്തയിലെ വസതിയിലുള്‍പ്പെടെ 13 ഇടങ്ങളിലാണ് ഇ.ഡിയുടെ പരിശോധന.

Related posts

Leave a Reply

Your email address will not be published. Required fields are marked *