Breaking News

ആറ്റിങ്ങലില്‍ കേന്ദ്രമന്ത്രിക്കെതിരെ ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധം

ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ കേന്ദ്രമന്ത്രിക്കെതിരെ ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധം. പുണെയിലെ ഏണസ്റ്റ് ആന്‍ഡ് യങ്ങ് ഇന്ത്യ(ഇവൈ) ഓഫീസിലെ യുവ ചാര്‍ട്ടേഡ് അക്കൗണ്ടന്റും മലയാളിയുമായ അന്ന സെബാസ്റ്റ്യന്റെ മരണത്തെക്കുറിച്ച് കേന്ദ്രമന്ത്രി നിര്‍മ്മല സീതരാമന്‍ നടത്തിയ പ്രസ്താവനക്കെതിരെയാണ് ഡി.വൈ.എഫ്.ഐ ആറ്റിങ്ങല്‍ ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. ആറ്റിങ്ങല്‍ കച്ചേരിനടയില്‍ നടന്ന പ്രതിഷേധം ഡി.വൈ.എഫ്.ഐ ആറ്റിങ്ങല്‍ ബ്ലോക്ക് സെക്രട്ടറി എസ്.സുഖില്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ജോയിന്‍ സെക്രട്ടറി റ്റി.അഖില്‍ അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ പ്രശാന്ത് മങ്കാട്ടു, അജീഷ്, അര്‍ജുന്‍ കല്ലിംങ്ങല്‍, ആറ്റിങ്ങല്‍ നഗരസഭ കൗണ്‍സിലര്‍ നിതിന്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു. ഡി.വൈ.എഫ്.ഐ വെസ്റ്റ് മേഖല സെക്രട്ടറി സുജിന്‍, വക്കം മേഖല സെക്രട്ടറി നൈസ് ഖാന്‍, ഈസ്റ്റ് മേഖലാ പ്രസിഡന്റ് അരുണ്‍, ശരത്ത് തുടങ്ങിയവര്‍ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *