Breaking News

ആറ്റിങ്ങലിൽ ഡിവൈഎഫ്ഐ തച്ചൂർകുന്ന് യൂണിറ്റ് പഠനോത്സവം സംഘടിപ്പിച്ചു

ആറ്റിങ്ങൽ: ഡിവൈഎഫ്ഐ തച്ചൂർകുന്ന് യൂണിറ്റിന്റെ ആഭിമുഖ്യ ത്തിൽ സംഘടിപ്പിച്ച പഠനോത്സവം ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ചിന്താ ജെറോം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അജയ് പ്രദീപ് അധ്യക്ഷനായിരുന്നു. യൂണിറ്റ് സെക്രട്ടറി അഖിൽ സ്വാഗതം ആശംസിച്ചു.

ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി, സി.പി.എം. ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി സി. ചന്ദ്രബോസ്, മേഖലാ സെക്രട്ടറി അഖിൽ, മേഖലാ പ്രസിഡന്റ് അരുൺ, ടി. ദിലീപ് കുമാർ, ശ്രീലത പ്രദീപ്, ടി. ടി. ഷാജി, അനീഷ് എന്നിവരും പരിപാടിയിൽ സംസാരിച്ചു. തച്ചൂർകുന്ന് ബ്രാഞ്ച് സെക്രട്ടറി എസ്. കൃഷ്ണദാസ് നന്ദി പറഞ്ഞു. എസ്.എസ്.എൽ.സി.യും പ്ലസ് ടു പരീക്ഷയിലും മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *