Breaking News

ആറ്റിങ്ങലിൽ ലഹരി വിരുദ്ധദിനം ആചരിച്ചു

ആറ്റിങ്ങൽ: ഇടയ്ക്കയോട് ഗവൺമെന്റ് എൽ.പി.എസ്. ജനുവരി 26-ന് ലോക ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. എസ്.എം.സി ചെയർമാൻ അനീഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പള്ളിയറ ശശി ഉദ്ഘാടനം നിർവഹിച്ചു.

“വരയും വാക്കും” എന്ന ലഹരിവിരുദ്ധ ബിഗ് ക്യാൻവാസ് പദ്ധതി ക്കാണ് പരിപാടിയുടെ പ്രധാന ആകർഷണമായി തുടക്കം കുറിച്ചത്. ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ജിഷ്ണു ക്യാൻവാസ് ഉദ്‌ഘാടനം ചെയ്തു.

സ്കൂളിന്റെ പ്രഥമാധ്യാപകൻ ബി. ജയകുമാരനാശാരി സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിഷ്ണു രവീന്ദ്രൻ, വാർഡ് മെമ്പർ ബിജു ടി, പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ശ്യാംലാൽ, ഗിന്നസ്ബുക്ക് ജേതാവ് ജനാർദ്ദനൻ കരിവെള്ളൂർ എന്നിവരും ആശംസകൾ അറിയിച്ചു. പരിപാടിയിൽ സീനിയർ അധ്യാപിക പ്രീത നന്ദി രേഖപ്പെടുത്തി. അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും എസ്.എം.സി, പി.ടി.എ, എം.പി.ടി. അംഗങ്ങളും പരിപാടിയിൽ സജീവമായി പങ്കാളിയായി. ലഹരിവിരുദ്ധ സന്ദേശങ്ങൾക്കൊപ്പം സമൂഹത്തിൽ നിലനിൽക്കുന്ന സാമൂഹിക ബാധ്യതകൾക്കുള്ള ബോധവത്കരണത്തിനും ഈ പരിപാടി പുതിയ ഉണർവേകി.

Related posts

Leave a Reply

Your email address will not be published. Required fields are marked *